യാചന കുറ്റകരം; മുംബൈയെ യാചകരഹിത മേഖലയാക്കാനൊരുങ്ങി പൊലീസ്
text_fieldsമുംബൈ: നഗരത്തെ യാചകരഹിത മേഖലയാക്കാൻ തുടക്കമിട്ട് മുംബൈ പൊലീസ്. നഗരത്തിലെ യാചകരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റാൻ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകി. കോവിഡ് പരിശോധനക്ക് ശേഷമാകും കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുക.
നഗരത്തെ യാചകരഹിത മേഖലയാക്കുന്നതിന്‍റെ പ്രാരംഭ നടപടികൾ ഈ മാസം മുതൽ ആരംഭിക്കണമെന്ന് ജോയിന്‍റ് കമീഷനർ വിശ്വാസ നാഗ്രെ പട്ടീൽ എല്ലാ സോണൽ ഡി.സി.പിമാർക്കും നിർദേശം നൽകി. 1959ലെ ബോംബെ പ്രിവൻഷൻ ഓഫ് ബെഗ്ഗിങ് ആക്ട് പ്രകാരമാണ് നടപടി.
'ഭിക്ഷാടനം ഒരു സാമൂഹിക കുറ്റകൃത്യമാണ്. കോടതിയുടെ അനുമതിയോടെ യാചകരെ കണ്ടെത്താൻ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകി. കോവിഡ് പരിശോധനക്ക് ശേഷം ഇവരെ പ്രേത്യക കേന്ദ്രത്തിലേക്ക് മാറ്റും' - ഡി.സി.പി എസ്. ചൈതന്യ പറഞ്ഞു.
കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നതിനാണ് ഈ യജ്ഞം ആരംഭിച്ചത്. ഭിക്ഷാടനം സാമൂഹിക കുറ്റകൃത്യമാണ്. മുംബൈ നഗരത്തെക്കുറിച്ച് തെറ്റായ ചിത്രം അത് നൽകും -മുതിർന്ന െപാലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാൽ ഭിക്ഷാടകരെ പുനരധിവസിപ്പിക്കാതെ കേന്ദ്രത്തിലേക്ക് മാറ്റിയാൽ ഭിക്ഷാടനം അവസാനിപ്പിക്കാൻ സാധിക്കുമോയെന്നും എത്രനാൾ പ്രത്യേക കേന്ദ്രത്തിൽ താമസിപ്പിക്കാനാകുമെന്നും സാമൂഹിക പ്രവർത്തകർ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.