2021ൽ റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഇരട്ടിയായതായി റിപ്പോർട്ട്, മരിച്ചവരിൽ 85% പുരുഷന്മാർ
text_fieldsമുംബൈ : മുംബൈ നഗരപ്രദേശത്ത് റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2021 ൽ ഇരട്ടിയായതായി റെയിൽവേ പൊലീസ്. മുംബൈയിൽ ആകെ റിപ്പോർട്ട് ചെയ്ത 54 ആത്മഹത്യകളിൽ ഒമ്പത് സ്ത്രീകളും 45 പുരുഷന്മാരുമാണ് ഉൾപ്പെടുന്നത്. ഇതിൽ 20 ആത്മഹത്യകളും കല്യാൺ ജിആർപി അധികാരപരിധിയിലാണ് നടന്നിട്ടുള്ളത്.
മൂന്ന് സ്ത്രീകളും 24 പുരുഷന്മാരുമുൾപ്പടെ 27 ആത്മഹത്യകളാണ് 2020ൽ റിപ്പോർട്ട് ചെയ്തത്. 2019 ലും 2018 ലും യഥാക്രമം 28 ഉം 35 പേരാണ് ആത്മഹത്യ ചെയ്തത്. മഹാമാരിയുടെയും ലോക്ക്ഡൗണിന്റെയും സാഹചര്യത്തിൽ നേരിടേണ്ടി വന്ന ഒറ്റപ്പെടലും പ്രതിസന്ധികളുമാണ് ആത്മഹത്യാ നിരക്ക് ഉയരാന്‍ കാരണമായതെന്ന് മനോരോഗ വിദഗ്ദനായ ഡോ ഹരീഷ് ഷെട്ടി അഭിപ്രായപ്പെട്ടു.
തൊഴിലില്ലായ്മയും സാമ്പത്തിക പ്രശ്‌നങ്ങളും ഇതിന്‍റെ ആക്കം കൂട്ടി. മാനസികാരോഗ്യ സംരക്ഷണത്തിെൻറ പ്രാധാന്യത്തെയാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.