മുംബൈയിൽ കനത്ത മഴ; രണ്ടിടത്ത് മതിൽ ഇടിഞ്ഞ് 16 മരണം
text_fieldsമുംബൈ: ജനജീവിതം സ്തംഭിപ്പിച്ച് പെയ്ത ശക്തമായ മഴയിൽ മുംബൈയിലും പുണെയിലുമായി 31 പ േർ മരിച്ചു. മുംബൈയിലെ മലാഡിലും കല്യാണിലും പുണെയിലെ അമ്പെഗാവിലും കുടിലുകൾക്ക് മുകളിൽ ചുറ്റുമതിലുകൾ തകർന്ന് വീണാണ് 29 പേർ മരിച്ചത്. ചൊവ്വാഴ്ച പുലർച്ച രണ്ടോടെയായിരുന്നു അപകടങ്ങൾ. മലാഡ് സബ്േവയിലെ വെള്ളത്തിൽ അകപ്പെട്ട ഇന്നോവ കാറിലെ രണ്ട് യാത്രക്കാർ ശ്വാസംമുട്ടി മരിച്ചു.
കിഴക്കൻ മലാഡിലെ കുറാറിൽ നഗരസഭ ജലസംഭരണിയുടെ ചുറ്റുമതിൽ തകർന്നുവീണ് അഞ്ച് കുട്ടികളും സ്ത്രീയും ഉൾപ്പെടെ 20 പേരാണ് മരിച്ചത്.
സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയ 50ലേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മതിലിനുള്ളിൽ കുടുങ്ങിപ്പോയ 10 വയസ്സുകാരിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. ‘എന്നെ പുറത്തെടുക്കൂ’ എന്ന് നിലവിളിച്ച് വെള്ളം ചോദിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ഉച്ചക്ക് മൂേന്നാടെയാണ് പുറത്തെടുക്കാൻ കഴിഞ്ഞത്. അപ്പോഴേക്കും ബോധം നഷ്ടപ്പെട്ടിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കല്യാണിൽ നാഷനൽ ഉർദു സ്കൂളിെൻറ ചുറ്റുമതിലിെൻറ ഭാഗം കുടിലുകളുടെ മുകളിലേക്ക് തകർന്നുവീണ് മൂന്നു വയസ്സുകാരനും സ്ത്രീയും ഉൾപ്പെടെ മൂന്നു പേർ മരിച്ചു.
Waterlogged airindia road. Levels rising on parts of LBS from ghatkopar to Kurla too. @mybmc @MumbaiPolice #MumbaiRainsLive #MumbaiRain pic.twitter.com/Nm3QxDtFu7
— priyambada singh (@priyambada_s) July 1, 2019
പുണെയിൽ അംെമ്പഗാവിൽ സിൻഹാഗഡ് കോളജ് ചുറ്റുമതിലിെൻറ ഭാഗം സമീപത്ത് താൽക്കാലികമായി പണിത കുടിലുകൾക്ക് മേൽ പതിച്ച് രണ്ട് സ്ത്രീകൾ ഉൾപ്പെടെ നിർമാണ തൊഴിലാളികളായ ആറു പേരാണ് മരിച്ചത്. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച രാവിലെ 8.30 വരെ 24 മണിക്കൂറിനുള്ളിൽ 540 മില്ലിമീറ്റർ മഴയാണ് മുംബൈ നഗരത്തിൽ പെയ്തത്. റോഡ്, റെയിൽ, വിമാന ഗതാഗതങ്ങളെല്ലാം തടസ്സപ്പെട്ടു. 1974നു ശേഷം പെയ്ത ശക്തമായ മഴയാണിത്. അസാധാരണമാം വിധം ശക്തമായി മഴ തുടരുമെന്ന കാലാവസ്ഥ കേന്ദ്രത്തിെൻറ മുന്നറിയിപ്പിനെ തുടർന്ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ആളുകളോട് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. 55 വിമാന സർവിസുകളാണ് മുംബൈയിൽ റദ്ദാക്കിയത്. 52 വിമാനങ്ങൾ തിരിച്ചുവിടുകയും ചെയ്തു.
തിങ്കളാഴ്ച രാത്രി ജയ്പൂരിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ പ്രധാന റൺേവയിൽനിന്ന് തെന്നിമാറിയതാണ് പ്രധാന കാരണം. സംഭവത്തിൽ ആർക്കും പരിക്കില്ല. വിമാനം നീക്കംചെയ്യാൻ കഴിയാത്തതിനാൽ പ്രധാന റൺേവ അടച്ചിടേണ്ടിവന്നു. കനത്തമഴയിലെ കാഴ്ചക്കുറവും വിമാന ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു.
ദീർഘദൂര ട്രെയിനുകളെയും സബർബൻ ട്രെയിനുകളെയും മഴ സാരമായി ബാധിച്ചു. കുർള, ദാദർ, സയൺ, താണെ പ്രദേശങ്ങളിൽ പാളങ്ങളിൽ വെള്ളം കയറിയതിനാൽ ഗതാഗതം നിലച്ചു. കുർളയിൽ 300ഒാളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇൗ മേഖലകളിൽ റോഡുകളിലും വെള്ളം കയറി. വെള്ളിയാഴ്ച വരെ അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.