Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ വീണ്ടും കനത്ത...

മുംബൈയിൽ വീണ്ടും കനത്ത മഴ; പലയിടത്തും ട്രെയിൻ ഗതാഗതം തടസപ്പെട്ടു

text_fields
bookmark_border
mumbai-rain
cancel

മുംബൈ: നഗരത്തിൽ വെള്ളിയാഴ്​ച രാത്രി തുടങ്ങിയ കനത്ത മഴ തുടരുന്നു. നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്​. ട്രാക്കിൽ പലയിടത്തും വെള്ളം കയറിയത്​ മൂലം സബർബൻ ട്രെയിനുകളുടെ സർവീസ്​ തടസപ്പെട്ടു​. ലോക്കൽ ട്രെയിനുകൾ പലതും 15 മിനിട്ട് വരെ​ വൈകിയോടുകയാണ്​.

മഴയെ തുടർന്ന്​ മുംബൈയിലെ സ്​കൂളുകളും കോളജുകളും പ്രവർത്തിക്കുന്നില്ല. വിമാനത്താവളത്തിൻെറ പ്രവർത്തനം സാധാരണനിലയിലാണ്​. ദിൻദോഷിയിലാണ്​ നഗരത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്​തത്​. 50 മില്ലി മീറ്റർ മഴയാണ്​ ദിൻദോഷിയിൽ മാത്രം കഴിഞ്ഞ ദിവസം പെയ്​തത്​.

ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രവചനത്തെ തുടർന്ന്​ തീരപ്രദേശത്ത്​ താമസിക്കുന്നവരോട്​ ജാഗ്രത പാലിക്കാൻ ബൃഹാൻ മുംബൈ കോർപ്പറേഷൻ നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rainmumbai rainmalayalam newsindia news
News Summary - Mumbai Rains: Heavy Rains Continue To Pound Mumbai-india news
Next Story