മുംബൈ കലാപം: പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ നശിപ്പിച്ചതായി സാക്ഷി
text_fieldsമുംബൈ: ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനു പിന്നാലെ നഗരത്തിലുണ്ടായ കലാപത്തിനിടെ പൊലീസിന്റെ വെടിയേറ്റു മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ നശിപ്പിച്ചതായി സാക്ഷിമൊഴി.
മുഹമദലി റോഡിലെ സുലൈമാൻ ബേക്കറി ജീവനക്കാരെയും തൊട്ടടുത്ത മദ്റസയിലെ അധ്യാപകരെയും പൊലീസ് വെടിവെച്ചുകൊന്ന കേസിലെ വിചാരണക്കിടെയാണ് മൊഴി. അന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറാണ് വ്യാഴാഴ്ച മൊഴിനൽകിയത്. നിലവിൽ വിരമിച്ച ഡോക്ടറോട് അന്നത്തെ രേഖകൾ കണ്ടിരുന്നോ എന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി.
പുനഃപരിശോധിക്കാൻ രേഖകൾ ആവശ്യപ്പെട്ടപ്പോൾ അവ 2002ൽ അന്നത്തെ മുംബൈ പൊലീസ് കമീഷണറുടെ നിർദേശം പ്രകാരം നശിപ്പിച്ചതായാണ് ഇപ്പോൾ ചുമതല വഹിക്കുന്നവർ പറഞ്ഞതെന്നാണ് ഡോക്ടർ മൊഴി നൽകിയത്. ബേക്കറിയിലും മദ്റസയിലും ഒളിഞ്ഞിരുന്ന് തീവ്രവാദികൾ വെടിയുതിർത്തുവെന്ന് ആരോപിച്ചാണ് പൊലീസ് വെടിവെച്ചത്. എട്ടുപേരാണ് അന്ന് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.