മഹാദേവ് വാതുവെപ്പ് ആപ്പ് കേസിൽ നടൻ സാഹിൽ ഖാൻ അറസ്റ്റിൽ
text_fieldsമുംബൈ: മഹാദേവ് വാതുവെപ്പ് ആപ്പ് കേസിൽ നടനും ബിസിനസ് സംരംഭകനുമായ സാഹിൽ ഖാൻ അറസ്റ്റിൽ. ഛത്തീസ്ഗഢിലെ ജഗൽപൂരിൽനിന്നും മുംബൈ ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സാഹിൽ ഖാന്‍റെ ജാമ്യാപേക്ഷ ബോംബെ ഹൈകോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് നടനെ പ്രത്യേക അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.
മഹാദേവ് വാതുവെപ്പ് ആപ്പ് ശൃംഖലയുടെ ഭാഗമായ 'ദ ലയൺ ബുക്ക് ആപ്പ്' എന്ന വാതുവെപ്പ് ആപ്പുമായി നടന് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
15,000 കോടിയോളം രൂപയുടെ തട്ടിപ്പാണ് കേസിൽ നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് സെലിബ്രിറ്റികളായ രൺബീർ കപൂർ, കപിൽ ശർമ്മ, ശ്രദ്ധ കപൂർ എന്നിവർക്ക് സമൻസ് അയച്ചതോടെയാണ് വാതുവെപ്പ് വാർത്തകളിൽ ഇടം നേടിയത്. രാജ്യത്തുടനീളം കേസുമായി ബന്ധപ്പെട്ട് അറസ്റ്റുകൾ നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.