Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൽഫിസ്​റ്റൺ ദുരന്തം:...

എൽഫിസ്​റ്റൺ ദുരന്തം: ഉദ്യോഗസ്ഥർ എ.സി റൂമുകളിൽ നിന്ന്​ പുറത്ത്​ വരണമെന്ന്​ റെയിൽവേ മന്ത്രി

text_fields
bookmark_border
piyush-goyal
cancel

മുംബൈ: എൽഫിസ്​റ്റൺ ദുരന്തത്തി​​െൻറ പശ്​ചാത്തലത്തിൽ റെയിൽ സുരക്ഷയിൽ കർശന നടപടികളുമായി കേന്ദ്രസർക്കാർ. റെയിൽവേ മന്ത്രി പിയൂഷ്​ ഗോയലി​​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്​ സുരക്ഷ സംബന്ധിച്ച നിർണായക തീരുമാനങ്ങളുണ്ടായത്​. ​

റെയിൽവേ ഹെഡ്​ഒാഫീസിൽ നിന്ന്​ 200 ഉദ്യോഗസ്ഥരെ ഫീൽഡിലേക്ക്​ ട്രാൻസ്​ഫർ ചെയ്യാൻ യോഗത്തിൽ തീരുമാനമായി. ​വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനും ഫീൽഡിൽ ജോലി ചെയ്യുന്ന ജീവനക്കാരെ നീ​രീക്ഷിക്കുന്നതിനുമായിരിക്കും ഇവരെ ഉപ​യോഗിക്കുക.മു​ംബൈ സബർബൻ റെയിൽവേ സ്​റ്റേഷനുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചതായി റെയിൽ മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

ഒാവർ ബ്രിഡ്​ജുകൾ, പ്ലാറ്റ്​ഫോമുകൾ, നടപ്പാതകൾ എന്നിവയുടെ സുരക്ഷക്ക്​ മുന്തിയ പരിഗണന നൽകാനും ധാരണയായിട്ടുണ്ട്​. റെയിൽവേ സുരക്ഷക്കായുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന്​ ഫണ്ട്​ എളുപ്പത്തിൽ ലഭ്യമാക്കാൻ തീരുമാനം ഉണ്ടായതായി റെയിൽവേമന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway ministerpiyush goyalmalayalam newsMumbai Stampede
News Summary - Mumbai Stampede: Piyush Goyal Tells Babus to Get Out of AC Rooms–India news
Next Story