രാജ്യത്ത് വാക്സിൻ ക്ഷാമം തുടരുന്നു; മൂന്ന് ദിവസത്തേക്ക് മുംബൈയിൽ വാക്സിനേഷൻ നിർത്തിവെച്ചു
text_fieldsമുംബൈ: കോവിഡിൽ വലയുന്ന ഇന്ത്യക്ക് മുന്നിൽ വെല്ലുവിളിയായി വാക്സിൻ ക്ഷാമം തുടരുന്നു. പല സംസ്ഥാനങ്ങൾക്കും ആവശ്യത്തിനുള്ള വാക്സിൻ ലഭ്യമായിട്ടില്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. വാക്സിൻ ലഭ്യമാകാത്തതിനെ തുടർന്ന് മുംബൈയിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവെച്ചു.
വെള്ളിയാഴ്ച മുതൽ വാക്സിനേഷൻ മൂന്ന് ദിവസത്തേക്ക് നിർത്തുകയാണെന്ന് മുംബൈ കോർപ്പറേഷൻ അധികൃതർ പറഞ്ഞു. 45 വയസിന് മുകളിലുള്ളവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വാക്സിനായി ആരും തിരക്ക് കൂട്ടേണ്ടതില്ലെന്നും ലഭ്യമായാൽ ഉടൻ നൽകുമെന്നും അധികൃതർ പറഞ്ഞു.
ആവശ്യത്തിന് വാക്സിൻ ലഭ്യമായാൽ മാത്രമേ 45 വയസിൽ താഴെയുള്ളവരുടെ വാക്സിനേഷൻ പ്രവർത്തനങ്ങൾ ആരംഭിക്കുവെന്ന് ബൃഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അഡീഷണൽ കമീഷണർ അശ്വിനി ഭിഡെ പറഞ്ഞു. മഹാരാഷ്ട്രക്ക് പുറമേ പഞ്ചാബ്, ഡൽഹി, തമിഴ്നാട്, കേരള തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം ആവശ്യത്തിന് വാക്സിൻ ലഭ്യമാകുന്നില്ലെന്ന പരാതിയുമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.