Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദേശിയഗാനം...

ദേശിയഗാനം ചൊല്ലു​ന്നതിന്​ മുമ്പ്​ ഹിജാബ്​ അഴിക്കണമെന്ന്​; അധ്യാപിക രാജിവെച്ചു

text_fields
bookmark_border
ദേശിയഗാനം ചൊല്ലു​ന്നതിന്​ മുമ്പ്​ ഹിജാബ്​ അഴിക്കണമെന്ന്​; അധ്യാപിക രാജിവെച്ചു
cancel

മുംബൈ: ദേശീയഗാനം ചൊല്ലുന്നതിന്​ മുമ്പ്​ ഹിജാബ്​ അഴിക്കണമെന്ന്​ ഹെഡ്​മിസ്​ട്രസ്​ ആവശ്യപ്പെട്ടതിനെ തുടർന്ന്​ അധ്യാപിക രാജിവെച്ചു. മു​ംബൈ കാശിവാഡയിലെ വിവേക്​ ഇംഗ്ലീഷ്​ മീഡിയം ഹൈ സ്​കൂൾ അധ്യാപിക ഷബിന നസ്​നീൻ(25) ആണ്​ രാജിവെച്ചത്​.

കഴിഞ്ഞ ജൂലൈയിൽ സ്​കൂളിൽ പുതുതായി ചാർജെടുത്ത പ്രധാനാധ്യാപിക കാമ്പസിൽ ഹിജാബും ബുർഖയും ധരിക്കരുതെന്നും ഇത്​ സ്​കൂളി​െൻറ അന്തസിന്​ ചേർന്നതല്ലെന്നും തന്നോട്​ ആവശ്യപ്പെ​െട്ടന്നും എന്നാൽ ഇത്​ ത​െൻറ അവകാശമാണെന്ന്​ പ്രതികരിച്ചതായും ഷബിന പറയുന്നു​. ഇക്കാര്യം അവർ മറ്റ്​ മുസ്​ലിം അധ്യാപകരെയും അറിയിച്ചിരുന്നു.

മൂന്ന്​ വർഷമായി ഷബിന ഇൗ സ്​കൂളിൽ ജോലി ​ചെയ്യുന്നുണ്ട്​. എന്നാൽ ഡിസംബർ അഞ്ചിന്​ സ്​കൂൾ അസംബ്ലിക്കിടെ ദേശീയഗാനം ചൊല്ലണമെങ്കിൽ ഹിജാബ്​ അഴിക്കണമെന്ന്​ പ്രധാനാധ്യാപിക നിർബന്ധിച്ചതായും ​തുടർന്ന്​ രാജിവെക്കുകയാ​ണ്​ ചെയ്​തതെന്നും ഷബിന വ്യക്​തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hijab
News Summary - Mumbai teacher ‘barred from wearing burqa, hijab
Next Story