മുംബൈ ഭീകരാക്രമണത്തിന് പത്ത് വയസ്സ്
text_fieldsമുംബൈ: വെടിയുതിർത്തും സ്ഫോടനങ്ങൾ നടത്തിയും വിദേശികൾ ഉൾപ്പെടെ 166 േപരുടെ ജീവനെടുക്കുകയും 600ലേറെ പേർക്ക് പരിക്കേൽക്കുകയുംചെയ്ത മുംബൈ ഭീകരാക്രമണത്തിന് തിങ്കളാഴ്ച 10 വയസ്സ്. 2008 നവംബർ 26ന് രാത്രി അറബിക്കടൽ വഴി ബോട്ടിൽ ദക്ഷിണ മുംബൈയിലെ ബുധ്വാർപേട്ടിൽ വന്നിറങ്ങിയ, പാകിസ്താൻ ആസ്ഥാനമായ 10 ലശ്കറെ ത്വയ്യിബ ഭീകരരാണ് 62 മണിക്കൂറോളം രാജ്യത്തെ മുൾമുനയിൽ നിർത്തിയത്.
ഇവർ താജ്, ട്രൈഡൻറ് നക്ഷത്ര ഹോട്ടലുകൾ, ലിയൊപോൾഡ് കഫെ, സി.എസ്.ടി റെയിൽവേ സ്റ്റേഷൻ, കാമ ഹോസ്പിറ്റൽ, ജൂത കേന്ദ്രമായ നരിമാൻ ഹൗസ് എന്നിവിടങ്ങളിൽ ആക്രമണം നടത്തുകയും വില്ലെ പാർലെയിലും വാഡിബന്ദറിലും ടാക്സികളിൽ സ്ഫോടനം നടത്തുകയും ചെയ്തു. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ദേശീയ സുരക്ഷ സേനയിലെ മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ, മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ വിഭാഗം മേധാവി ഹേമന്ത് കർകരെയും അടക്കം ഏതാനും സൈനിക, പൊലീസ് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഒമ്പത് പാക് ഭീകരരെ വധിച്ച പൊലീസ് അജ്മൽ കസബിനെ പിടികൂടി.
2010 മേയ് ആറിന് പ്രത്യേക കോടതി വധശിക്ഷ വിധിച്ച കസബിനെ 2012 നവംബർ 21ന് പുലർെച്ച പുണെ യേർവാഡ ജയിലിൽ തൂക്കിലേറ്റി. മൂന്ന് ഇന്ത്യക്കാരുൾപ്പെടെ 37 പേർക്കാണ് കുറ്റപത്രം നൽകിയത്. ലശ്കർ തലവൻ ഹാഫിസ് സഇൗദ്, സാകിയുർ റഹ്മാൻ ലഖ്വി, സി.െഎ.എ ഏജൻറ് ഡേവിഡ് കോൾമാൻ ഹെഡ്ലി, മഹാരാഷ്ട്രക്കാരൻ സബീഉദ്ദീൻ അൻസാരി തുടങ്ങിയവരായിരുന്നു പിടികിട്ടാപ്പുള്ളികൾ.
സബീഉദ്ദീൻ നിലവിൽ വിചാരണ നേരിടുകയാണ്. ഉത്തരേന്ത്യൻ സ്വദേശികളായ ഫഹീം അൻസാരി, സബാഉദ്ദീൻ എന്നിവരെ കോടതി കുറ്റമുക്തരാക്കി. അേമരിക്കയിൽ പിടിയിലായ ഹെഡ്ലിയെ അവിടത്തെ കോടതി 35 വർഷം തടവിന് വിധിച്ചു.
ഇനി ആക്രമണമുണ്ടായാൽ ഇന്ത്യ-പാക് യുദ്ധം-വിദഗ്ധർ
മുംബൈ: മുംബൈ ഭീകരാക്രമണംപോലൊന്ന് ഇന്ത്യയിൽ ആവർത്തിച്ചാൽ ഇന്ത്യ-പാക് യുദ്ധത്തിന് സാധ്യതയുണ്ടെന്ന് മുൻ സി.െഎ.എ ഉദ്യോഗസ്ഥൻ ബ്രൂസ് റീഡൽ. പാകിസ്താെൻറ മുൻ അമേരിക്കൻ നയതന്ത്രജ്ഞനും ഹഡ്സൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഹുസൈൻ ഹഖാനിയും ഇതേ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.