വൈറസ് ബാധിതനൊപ്പം അഡ്മിറ്റ് ചെയ്തു; മുംബൈയിൽ പിഞ്ചുകുഞ്ഞിനും അമ്മക്കും കോവിഡ്
text_fieldsമുംബൈ: പ്രസവത്തിന് ശേഷം യുവതിയെയും കുഞ്ഞിനെയും കോവിഡ് ബാധിതനൊപ്പം ഒരേ മുറിയിൽ അഡ്മിറ്റ് ചെയ്തതിനെ തു ടർന്ന് അമ്മക്കും മൂന്ന് ദിവസം പ്രായമായ കുഞ്ഞിനും കോവിഡ് ബാധ സ്ഥിരീകരിച്ചു.
കഴിഞ്ഞ ആഴ്ചയാണ് മുംബൈ ചെമ്പൂർ നഗര പ്രദേശത്ത് താമസിക്കുന്ന സ്ത്രീ പ്രദേശത്തെ ആശുപത്രിയിൽ പ്രസവത്തിനായി അഡ്മിറ്റായത്. പ്രസവശേഷ ം ആശുപത്രിയിലെ സ്വകാര്യമുറിയിലേക്ക് മാറ്റി. പിന്നീട് അതേ മുറിയിൽ മറ്റൊരു രോഗിയെയും അഡ്മിറ്റ് ചെയ്തു. കോവിഡ് സംശയിക്കുന്ന രോഗിയാണെന്ന് കുടുംബത്തിനോട് വ്യക്തമാക്കിയിരുന്നില്ല.
പ്രസവിച്ച് മണിക്കൂറുകൾ കഴിഞ്ഞേപ്പാൾ ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപറേഷൻെറ നിർദേശ പ്രകാരം ഡോക്ടർമാർ ഇവരോട് മുറി ഒഴിഞ്ഞുനൽകണമെന്ന് അറിയിച്ചിരുന്നു. എന്നാൽ പ്രസവശേഷം ഭാര്യയെ മറ്റെവിടേക്കും മാറ്റാനുള്ള സാഹചര്യമല്ലായിരുന്നു. എങ്കിലും നിമിഷങ്ങൾക്കകം ഇവർ മുറി ഒഴിഞ്ഞുനൽകി.
പിന്നീട് ഡോക്ടർ ഭർത്താവിനെ വിളിച്ച് മുറിയിൽ ഒപ്പമുണ്ടായിരുന്ന വ്യക്തി കോവിഡ് പോസിറ്റീവാണെന്ന് അറിയിക്കുകയായിരുന്നു. അമ്മക്കും കുഞ്ഞിനും കോവിഡ് ബാധ പകർന്നിരിക്കാൻ സാധ്യതയുള്ളതിനാൽ ചികിത്സിക്കാൻ ആരോഗ്യ പ്രവർത്തകർ തയാറല്ലെന്ന് അറിയിച്ചതായും അവർ പറഞ്ഞു.
അമ്മയെയും കുഞ്ഞിനെയും പരിശോധിക്കാൻ ഡോക്ടർമാർ തയാറായില്ലെന്നും നിർബന്ധപൂർവം ഡിസ്ചാർജ് നൽകിയതായും കുഞ്ഞിൻെറ പിതാവ് പറഞ്ഞു. കുഞ്ഞിൻെറയും അമ്മയുടെയും പരിശോധനക്കായി 13,500 രൂപ ചെലവായി. പരിശോധന ഫലം വരാതെ ഡിസ്ചാർജ് ആകില്ലെന്ന് അറിയിച്ചെങ്കിയും നിർബന്ധപൂർവം ആശുപത്രിയിൽനിന്നും പുറത്താക്കുകയായിരുന്നുവെന്ന് കുഞ്ഞിൻെറ പിതാവ് പറഞ്ഞു.
പിന്നീട് അമ്മയെയും കുഞ്ഞിനെയും മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനിലയിൽ ആശങ്ക ഇല്ലെന്നും പിതാവ് പറഞ്ഞു. ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെയും
ചികിത്സ നിഷേധിച്ചതിനെതിരെയും കുഞ്ഞിൻെറ പിതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.