വിവാഹ വാഗ്ദാനം നൽകി വയോധികനെ യുവതി കബളിപ്പിച്ചു; 1.3 കോടി തട്ടിയെടുത്തെന്നും പരാതി
text_fieldsമുംബൈ: സാമ്പത്തിക ഇടപാട് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 73 കാരനെ വിവാഹ വാഗ്ദാനം നൽകി യുവതി കബളിപ്പിച്ചതായി പരാതി. വിവാഹം കഴിക്കാമെന്നും വാർദ്ധക്യത്തിൽ പരിപാലിക്കുമെന്നും വാഗ്ദാനം ചെയ്ത് ശാലിനി സിങ് 1.3 കോടി തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്. മുംബൈയിലെ മാലഡ്, മാൽവാനി സ്വദേശിയായ ജെറോൺ ഡിസൂസ എന്നയാളാണ് അന്ധേരി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസ് രജിസ്റ്റർചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തെകുറിച്ച്പൊലീസ് പറയുന്നത്:
2010ൽ ഡിസൂസ സാന്താക്രൂസ് വിമാനത്താവളത്തിന് സമീപമുള്ള തന്‍റെ കുടുംബസ്വത്ത് വിറ്റിരുന്നു. ഇതിലൂടെ രണ്ട് കോടി രൂപ ലഭിച്ചു. പിന്നീട് ഈ പണം ശാലിനി ജോലി ചെയ്യുന്ന സ്വകാര്യ ബാങ്കിൽ നാല് സ്ഥിര നിക്ഷേപങ്ങളായി ഇടുകയായിരുന്നു. ഇതിനിടെ ഡിസൂസയുമായി ചങ്ങാത്തം കൂടിയ ശാലിനി വിവാഹം കഴിക്കാമെന്നും വാർദ്ധക്യത്തിൽ പരിപാലിക്കുമെന്നും വാഗ്ദാനം ചെയ്യുകയായിരുന്നു. കഴിഞ്ഞ വർഷം ബിസിനസ്സ് ആരംഭിക്കുന്നതിനെന്ന് പറഞ്ഞ് ശാലിനിയുടെ അകൗണ്ടിലേക്ക് 1.3 കോടി കൈമാറി. ബിസിനസിലെ ലാഭം പങ്കുവയ്ക്കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.
എന്നാൽ പണം ലഭിച്ചശേഷം ശാലിനി ഡിസൂസയുമായുള്ള ബന്ധം വിച്ഛേദിക്കുകയും പണവുമായി തന്‍റെ ഗ്രാമത്തിലേക്ക് കടന്നുകളഞ്ഞതായും മറ്റൊരാളെ വിവാഹം കഴിച്ചതായും പൊലീസ് പറഞ്ഞു. 2020ഡിസംബറിൽ ഇതുസംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിനുശേഷം ഇപ്പോഴാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.