Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവൈഫൈ ടെക്നീഷ്യൻമാരെന്ന...

വൈഫൈ ടെക്നീഷ്യൻമാരെന്ന വ്യാജേന എത്തിയവർ സ്ത്രീയെ കുത്തിപ്പരിക്കേൽപ്പിച്ച് മാല കവർന്നു

text_fields
bookmark_border
police
cancel

മുംബൈ: വൈഫൈ കണക്ഷനിലെ പ്രശ്നം പരിഹരിക്കാനെന്ന വ്യാജേനയെത്തിയവർ 59 കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം മാല മോഷ്ടിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് രണ്ടുപേർ 59 കാരി കഴിയുന്ന ഫ്ലാറ്റിൽ എത്തിയത്. ഫ്ലാറ്റിൽ ഇവർ തനിച്ചായിരുന്നു ഉണ്ടായിരുന്നത്.

ഫ്ലാറ്റിൽ കയറിയ ഉടൻ രണ്ടുപേരിൽ ഒരാൾ കോട്ടൺ കൊണ്ട് സ്ത്രീയുടെ വായ് മൂടുകയും സ്വർണ ചെയ്ൻ പൊട്ടിച്ചെടുക്കുകയുമായിരുന്നു. ശേഷം അവർ കബോർഡുകളുടെ താക്കോൽ ആവശ്യപ്പെട്ടു. എന്നാൽ താക്കോലുകൾ നൽകാൻ സ്ത്രീ വിസമ്മതിച്ച​തോടെ അവർ കറിക്കരിയുന്ന കത്തികൊണ്ട് സ്ത്രീയുടെ നെഞ്ചിൽ കുത്തുകയായിരുന്നു.

കുത്തി പരിക്കേൽപ്പിച്ചയുടൻ പ്രതികൾ രക്ഷപ്പെട്ടു. പരിക്കേറ്റ സ്ത്രീ അയൽവാസികളെയും ഭർത്താവിനെയും വിവരമറിയിക്കുകയായിരുന്നു. അയൽവാസികളെത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robbery
News Summary - Mumbai Woman Robbed, Stabbed By Men Posing As WiFi Repair Crew
Next Story