പൗരത്വ ഭേദഗതിക്കെതിരെ ഷഹീൻബാഗ് മോഡൽ സമരം മുംബൈയിലും
text_fieldsമുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ന്യൂഡൽഹിയിലെ ഷഹീൻബാഗിൽ നടക്കുന്ന വനിത പ്രതിഷേധ സമരത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് മുംബൈയിലും സമരത്തിന് തുടക്കം. വീട്ടമ്മമാരും വിദ്യാർഥിനികളും ഉൾപ്പെടെ 70ഓളം വരുന്ന മുസ്ലീം സ് ത്രീകളാണ് ഞായറാഴ്ച വൈകുന്നേരം സമരവുമായി മദൻപുരയിലെ റോഡിലേക്കിറങ്ങിയത്. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന ്നതു വരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം.
‘‘ ഈ സർക്കാർ അവർക്ക് തോന്നിയ പോലെയാണ് കാര്യങ്ങൾ ചെയ്യുന്നത് . പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ അവർ കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ സ്ത്രീകളെ പ്രതിഷേധിക്കാൻ അനുവദിക്കുന്നില്ല. ഇത് പൂർണമായും ഭരണഘടനാലംഘനമാണ്.’’ പ്രതിഷേധത്തിെൻറ മുന്നണി പോരാളിയായ നിയമ വിദ്യാർഥിനി ഫാത്തിമ ഖാൻ പറഞ്ഞു.
രാജ്യത്തെ ഓരോ നഗരത്തിലും ഒരു ഷഹീൻ ബാഗ് വേണമെന്ന ആഹ്വാനം തങ്ങൾ പിന്തുടരുകയാണ്. നിയമം പിൻവലിക്കുകയും സുപ്രീം കോടതി ശരിയായ ഉത്തരവ് നൽകുകയും ചെയ്യുന്നതുവരെ തങ്ങൾ പിൻമാറില്ലെന്നും ഫാത്തിമ ഖാൻ പറഞ്ഞു. സി.എ.എയും എൻ.ആർ.സിയും തള്ളിക്കളയുന്ന വ്യക്തമായ നിലപാട് സംസ്ഥാന സർക്കാരുകളിൽ നിന്ന് വരണമെന്നും സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകൾ ഉൾപ്പെടെ കൂടുതൽ ആളുകളെ ബന്ധപ്പെട്ട് അവരോട് പ്രതിഷേധത്തിൽ അണിചേരാൻ ആവശ്യപ്പെടുന്നുണ്ടെന്നും ഖാൻ അഭിപ്രായപ്പെട്ടു.
ഷഹീൻബാഗിൽ 500ഓളം ആളുകളാണ് പൗരത്വ ഭേദഗതി നിയമത്തിനും നിലവിൽ വിഭാവനം ചെയ്ത ദേശീയ പൗരത്വ പട്ടികക്കുമെതിരെ കഴിഞ്ഞ 40 ദിവസമായി സന്ധിയില്ലാ സമരം നടത്തുന്നത്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണ്. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ദിവസങ്ങൾ കഴിയുന്തോറും പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെയുള്ള പ്രതിഷേധം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ആളിക്കത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.