'കറാച്ചി ബേക്കറി'ക്ക് പാകിസ്താനുമായി ബന്ധമില്ല, പേര് മാറ്റണമെന്നത് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ല -ശിവസേന
text_fieldsമുംബൈ: 'കറാച്ചി ബേക്കറി'യുടെ പേര് മാറ്റണമെന്നത് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്. ബേക്കറിക്ക് പാകിസ്താനുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത വ്യാപാരസ്ഥാപനമായ 'കറാച്ചി ബേക്കറി'യുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭീഷണിയുമായി ശിവസേന രംഗത്ത് വന്നിരുന്നു.
പാകിസ്താനി പേരായ കറാച്ചിക്ക് പകരം മറാത്തി പേരാക്കണമെന്നാണ് ശിവസേന നേതാവ് നിഥിൻ നന്ദഗാവ്കർ ആവശ്യപ്പെട്ടത്. ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യത്തിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റാവത് വിശദകരണവുമായി രംഗത്ത് വന്നത്.
കറാച്ചി ബേക്കറിയും മധുരപലഹാരങ്ങളും കഴിഞ്ഞ 60 വർഷമായി മുംബൈയിലുണ്ട്. അവർക്ക് പാകിസ്ഥാനുമായി യാതൊരു ബന്ധവുമില്ല. അവരുടെ പേര് മാറ്റാൻ ആവശ്യപ്പെടുന്നതിൽ അർത്ഥമില്ല. പേര് മാറ്റണമെന്ന ആവശ്യം ശിവസേനയുടെ ഔ ദ്യോഗിക നിലപാടല്ലെന്നും റാവത് പറഞ്ഞു.
കട തുടങ്ങിയിച്ച് 70 വർഷത്തിലേറെയായി, ഇവിടേക്കുള്ള മധുര പലഹാരം നിർമ്മിക്കുന്നത് വരെ ഇന്ത്യയിൽ നിന്നാണ്, പാകിസ്താനുമായി യാതൊരു ബന്ധവുമില്ല -കടയുടമ പറഞ്ഞു. അതേസമയം, ബേക്കറിയുടെ പേര് മാറ്റാൻ ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നത് ശിവസേന നേതാക്കളുടെ വിഢിത്തമാണെന്ന് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.