ജിന്ന ഹൗസ് വിദേശകാര്യ മന്ത്രാലയം സ്വന്തമാക്കുന്നു; ഉന്നതതല യോഗങ്ങൾക്ക് വേദിയാവും
text_fieldsമുംബൈ: ഇന്ത്യ-പാക് വിഭജനത്തിനു മുമ്പ് പാകിസ്താൻ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ വസതിയായിരുന്ന മുംബൈ യിലെ ജിന്ന ഹൗസ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്വന്തമാക്കുന്നു. ന്യുഡൽഹിയിലെ ഹൈദരാബാദ് ഹൗസ് പോലെ മികച്ച സൗകര്യങ്ങൾ ഒരുക്കിയ ശേഷം ഉന്നതതല യോഗങ്ങൾക്കും ഒൗദ്യോഗിക വിരുന്നുകൾക്കുമായി കെട്ടിടം വേദിയാക്കാനാണ് ഉ ദ്ദേശിക്കുന്നത്. നിലവിൽ മുഹമ്മദലി ജിന്നയുടെ പേരിലാണ് കെട്ടിടം.
കെട്ടിടത്തിെൻറ ഉടമസ്ഥാവകാശം വിദേശകാര്യ മന്ത്രാലയത്തിെൻറ പേരിലേക്ക് മാറ്റുന്നതിനുള്ള നടപടി ക്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്ന് ബി.ജെ.പി എം.പി മംഗൾ പ്രഭാത് േലാധക്ക് അയച്ച കത്തിൽ വിേദശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ജിന്ന ഹൗസുമായി ബന്ധപ്പെട്ട് ഇന്ത്യയും ജിന്നയുടെ പുത്രി ദിന വാദിയയുമായി പത്തു വർഷക്കാലത്തോളം നിയമയുദ്ധത്തിലായിരുന്നു.
കെട്ടിടത്തിെൻറ നിയന്ത്രണം തനിക്കു നൽകണമെന്നാവശ്യപ്പെട്ട് 2007ൽ ദിന വാദിയ ബോംബെ ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ ദിന വാദിയ മരണപ്പെട്ടു. 2.5 ഏക്കറിലായുള്ള ജിന്ന ഹൗസ് 1936ലാണ് പണി കഴിപ്പിച്ചത്്. ഇന്ത്യ-പാക് വിഭജനത്തിനു തൊട്ടു മുമ്പ് ജവഹർലാൽ നെഹ്റു, മഹാത്മ ഗാന്ധി, മുഹമ്മദലി ജിന്ന എന്നിവർ പെങ്കടുത്ത നിർണായക യോഗം ചേർന്നത് ജിന്ന ഹൗസിലായിരുന്നു.
പാകിസ്താൻ ഒരു ഘട്ടത്തിൽ തങ്ങളുടെ മുംബൈ കോൺസുലേറ്റ് ജിന്ന ഹൗസിൽ തുടങ്ങാനുള്ള ശ്രമം നടത്തിയിരുന്നു. അവസാനത്തെ ഹൈദരാബാദ് നിസാമിനു വേണ്ടി 1928ൽ പണി കഴിപ്പിച്ച ഹൈദരാബാദ് ഹൗസ് സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ ഏറ്റെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.