സീറ്റില്ല; ബി.ജെ.പിക്ക് ജോഷിയുടെ കൊട്ട്
text_fieldsന്യൂഡൽഹി: എൽ.കെ. അദ്വാനിക്ക് പുറമെ ബി.ജെ.പിയുടെ മറ്റൊരു സ്ഥാപക നേതാവായ മുരളി മനേ ാഹർ ജോഷിക്കും ബി.ജെ.പി സീറ്റ് നിഷേധിച്ചു. പാർട്ടി നിർദേശപ്രകാരമാണ് താൻ മത്സരിക്ക ാത്തതെന്ന് വ്യക്തമാക്കി ജോഷി ഉടക്കി. അതേസമയം, ജോഷി അദ്വാനിയെ പോലെ സ്വയം പിന്മാറിയ െന്നാണ് പാർട്ടി അവകാശവാദം.
തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് പാർട്ടി നിർദേ ശിക്കുകയായിരുന്നുവെന്ന് തെൻറ മണ്ഡലമായ കാൺപുരിലെ വോട്ടർമാർക്ക് അയച്ച സന്ദേശത്തിൽ ജോഷി പറഞ്ഞു. അതേമസയം, അദ്വാനിയും ജോഷിയും സ്വയം പിന്മാറിയതാണെന്ന് ബി.ജെ.പി വക്താവ് കൈലാഷ് വിജയ്വർഗ്യ അവകാശപ്പെട്ടു. ലോക്സഭ സ്പീക്കർ സുമിത്ര മഹാജനും മറ്റൊരു മുതിർന്ന നേതാവ് കൽരാജ് മിശ്രക്കും കരിയമുണ്ടക്കും ശാന്തകുമാറിനും ഇത്തവണ ടിക്കറ്റില്ല. ബി.ജെ.പി ജനറൽ സെക്രട്ടറി രാം ലാൽ തന്നെയാണ് ഇവരെയും ഇക്കാര്യം അറിയിച്ചത്. തങ്ങൾ സ്വയം പിന്മാറുകയാണെന്ന് മാധ്യമങ്ങളെ അറിയിക്കാൻ ആർ.എസ്.എസിന് വേണ്ടി രാം ലാൽ എല്ലാവരോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജോഷിയെപ്പോലെ അദ്വാനിയും അത് ചെയ്തില്ല.
എൽ.കെ. അദ്വാനിയെ മത്സരരംഗത്തുനിന്ന് ഒഴിവാക്കിയ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഗുജറാത്തിലെ ഗാന്ധി നഗർ മണ്ഡലത്തിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. 75 വയസ്സ് കഴിഞ്ഞവർ വിരമിക്കണമെന്ന മോദിയുടെയും അമിത് ഷായുടെയും അജണ്ടയുടെ ഭാഗമാണ് നടപടി. മുതിർന്ന നേതാവായിട്ടും പാർലെമൻററി സമിതികളിൽ സജീവസാന്നിധ്യമായിരുന്ന ജോഷി പല കമ്മിറ്റികൾക്കും നേതൃത്വം നൽകിയിരുന്നു. സർക്കാറിെൻറ പ്രതിരോധ ചെലവുകളിൽ വിമർശനാത്മകമായ നിലപാട് സ്വീകരിച്ച എസ്റ്റിമേറ്റ് കമ്മിറ്റിയുടെ തലവനായിരുന്നു ജോഷി.
താനിനി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ബി.ജെ.പിയിൽ ആർ.എസ്.എസ് നിയോഗിച്ച സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി രാം ലാൽ ആവശ്യപ്പെട്ടുെവങ്കിലും ജോഷി വിസമ്മതിച്ചു. ‘‘പ്രിയ വോട്ടർമാരെ, കാൺപുർ മണ്ഡലത്തിൽനിന്ന് ഞാൻ പാർലമെൻറിലേക്ക് മത്സരിക്കരുതെന്ന് ഒാർഗനൈസിങ് െസക്രട്ടറി രാംലാൽ തന്നെ അറിയിച്ചു’’ എന്നാണ് സന്ദേശത്തിൽ ജോഷി കുറിച്ചത്. ഇതിനുശേഷമാണ് കൈലാഷ് വിജയവർഗ്യ, ജോഷിയും അദ്വാനിയും തങ്ങൾ മത്സരത്തിനില്ലെന്ന് സ്വയം പറഞ്ഞതാണെന്ന വാദവുമായി രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.