കൊലക്കേസ് പ്രതി നടൻ ദർശന് ജയിലിൽ വി.ഐ.പി പരിഗണന; ഫോണുകളും കത്തികളും കണ്ടെത്തി
text_fieldsബംഗളൂരു: കന്നഡ നടനും നടനും കൊലപാതക കേസിലെ പ്രതിയുമായ ദർശൻ തൂഗുദീപ ജയിലിനുള്ളിൽ വി.ഐ.പി പരിഗണനയിലെന്ന് റിപ്പോർട്ട്. വിൽസൺ ഗാർഡൻ നാഗ എന്ന ഗുണ്ടാസംഘത്തിനൊപ്പം ദർശൻ നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ജയിലിൽ പൊലീസ് റെയ്ഡ് നടത്തി.
15 മൊബൈൽ ഫോണുകൾ, 1.3 ലക്ഷം രൂപയുടെ സാംസങ് ഉപകരണങ്ങൾ, ഏഴ് ഇലക്ട്രിക് സ്റ്റൗ, അഞ്ച് കത്തികൾ, മൂന്ന് മൊബൈൽ ഫോൺ ചാർജറുകൾ, രണ്ട് പെൻഡ്രൈവ്, 36,000 രൂപ, സിഗരറ്റ്, ബീഡി, തീപ്പെട്ടി എന്നിവ കണ്ടെത്തി. സംഭവത്തെ തുടർന്ന് നിരവധി പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും നടൻ ദർശനെയും മറ്റു സഹതടവുകാരെയും വിവിധ ജയിലുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, വിൽസൺ ഗാർഡൻ നാഗയെ പൂട്ടിയിട്ടിരുന്ന ബാരക്കിൽ മാത്രം റെയ്ഡ് നടത്തിയ സംഘം നടൻ ദർശനെ തടവിലാക്കിയ ബ്ലോക്ക് മൂന്ന് തിരച്ചിലിൽ ഉൾപ്പെടുത്തിയിട്ടില്ല. ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് വൈകിട്ട് നാലരയോടെയാണ് ജയിലിനുള്ളിൽ റെയ്ഡ് നടത്തിയത്.
റെയ്ഡിൽ പവർ കൺട്രോൾ റൂമിൽ നിന്ന് രണ്ട് ഇലക്ട്രിക് സ്റ്റൗ, 11,800 രൂപ, രണ്ടു കത്തികൾ, നാലു മൊബൈൽ ഫോണുകൾ എന്നിവയും കണ്ടെടുത്തു.
കുളിമുറിയിലെ പൈപ്പുകളിൽ നിന്ന് 11 മൊബൈൽ ഫോണുകൾ, മൂന്ന് മൊബൈൽ ചാർജറുകൾ, അഞ്ച് ഇലക്ട്രിക് സ്റ്റൗ, 24,300 രൂപ, മൂന്ന് കത്തികൾ, പെൻഡ്രൈവ് എന്നിവ പ്ലാസ്റ്റിക് കവറുകളിൽ ഒളിപ്പിച്ച നിലയിലും കണ്ടെത്തി. ദർശന്റെ സുഹൃത്തായ നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ച് ആരാധകനായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടൻ ദർശനെ ജൂൺ 11ന് ആണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ ദർശനും പവിത്ര ഗൗഡയുമടക്കം 17 പേർ പിടിയിലായിരുന്നു.
കന്നഡ നടൻ ദർശൻ തൂഗുദീപ, കൊല്ലപ്പെട്ട രേണുകസ്വാമി, നടി പവിത്ര ഗൗഡ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.