മുന്‍ ഐ.ബി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട അപകടം ആസൂത്രിതമെന്ന് പൊലീസ്; കാറിടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്
text_fieldsമൈസൂരു: മുൻ ഇന്‍റലിജൻസ് ബ്യൂറോ ഓഫീസര്‍ ആർ.എൻ കുൽക്കർണിയുടെ മരണത്തിൽ ദുരൂഹത. സംഭവത്തില്‍നിര്‍ണായക തെളിവായി സി.സി.ടി.വി ദൃശ്യങ്ങള്‍. സംഭവം ആസൂത്രിതമാണെന്ന് പൊലീസ്. മൈസൂർ സർവകലാശാലയിലെ മാനസഗംഗോത്രി കാമ്പസിൽ സായാഹ്ന നടത്തത്തിനിടെ കുൽക്കര്‍ണിയെ ആസൂത്രിതമായി വണ്ടിയിടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ സംശയം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍ കുല്‍ക്കര്‍ണിയെ പിന്നില്‍നിന്ന് ഇടിച്ചിട്ട് നിര്‍ത്താതെപോവുകയായിരുന്നു. സാധാരണ അപകടമാണ് നടന്നതെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍, സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് കാറിടിച്ചത് മനപൂര്‍വ്വമാണെന്ന് വ്യക്തമായി. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത കാറാണ് അദ്ദേഹത്തെ ഇടിച്ചുതെറിപ്പിച്ചത്. കാര്‍ വരുന്നതുകണ്ട് കുല്‍ക്കര്‍ണി റോഡരികിലേക്ക് മാറിനില്‍ക്കുന്നുണ്ട്. എന്നിട്ടും കാര്‍ വളഞ്ഞുവന്ന് കുല്‍ക്കര്‍ണിയെ ഇടിക്കുകയായിരുന്നു.
കാറില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ഇവരെ പിടികൂടാന്‍ പൊലീസ് അന്വേഷണം തുടങ്ങി. 35 വര്‍ഷം ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്നു കുല്‍ക്കര്‍ണി. നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.