ശ്രീനഗറിൽ വനിത പ്രിൻസിപ്പലിെൻറ കൊലപാതകം: സ്ട്രച്ചറിൽ മൃതദേഹവും വഹിച്ച് പ്രതിഷേധം
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിൽ തീവ്രവാദികൾ സ്കൂളിൽ കയറി വെടിവെച്ചുകൊന്ന വനിത പ്രിൻസിപ്പൽ സുപീന്ദർ കൗറിെൻറ മൃതദേഹം സംസ്കരിച്ചു. സിഖ് സമുദായത്തിെൻറ പ്രതിഷേധങ്ങൾക്കിടെയായിരുന്നു സംസ്കാരം. കൗറിെൻറ കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ സ്ട്രച്ചറിൽ മൃതദേഹവും വഹിച്ച് ശ്രീനഗറിലെ സിവിൽ സെക്രട്ടേറിയറ്റിനു പുറത്ത് നീതി ആവശ്യപ്പെട്ട് നിശ്ശബ്ദമായി കുത്തിയിരിപ്പ് നടത്തി.
കൗറിെൻറ വസതിയായ അലൂചിബാഗിൽ നിന്ന് ജഹാംഗീർ ചൗക്കിലെ സിവിൽ സെക്രട്ടേറിയറ്റ് വരെ ഇവർ കാൽനടയായി വരികയായിരുന്നു. മൃതദേഹം സംസ്കാരസ്ഥലത്തേക്ക് എടുക്കാൻ വിസമ്മതിച്ച ബന്ധുക്കളെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അനുനയിപ്പിക്കുകയായിരുന്നു.
തങ്ങൾക്ക് നീതിയും കൊലയാളികൾക്ക് കടുത്ത ശിക്ഷയും വേണമെന്ന് അവർ ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് സിഖ്-പണ്ഡിറ്റ് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള അധ്യാപകരായ സുപീന്ദർ കൗർ, ദീപക് ചന്ദ് എന്നിവരെ ശ്രീനഗറിലെ സഫകദൽ പ്രദേശത്തെ സ്കൂളിൽ കയറി തീവ്രവാദികൾ വെടിവെച്ചു കൊന്നത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
കൊലപാതകങ്ങൾ ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ഭീതി ജനിപ്പിച്ചിട്ടുണ്ട്. വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല ന്യൂനപക്ഷങ്ങളോട് അഭ്യർഥിച്ചു. സുപീന്ദർ കൗറിെൻറ വസതി ഉമർ അബ്ദുല്ല സന്ദർശിച്ചു. കേന്ദ്ര സർക്കാറും അവർ സ്വീകരിച്ച തെറ്റായ നയങ്ങളുമാണ് ജമ്മു- കശ്മീരിൽ അതിവേഗം വഷളാകുന്ന അവസ്ഥക്ക് ഉത്തരവാദികളെന്ന് പി.ഡി.പി നേതാവ് മഹ്ബൂബ മുഫ്തി കുറ്റെപ്പടുത്തി.
െലഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹ രാജിവെക്കണമെന്നും പി.ഡി.പി ആവശ്യപ്പെട്ടു. സർക്കാറിെൻറ നയങ്ങളുടെ പരാജയത്തിെൻറ ഫലമാണിതെന്ന് 'ഗുപ്കർ' സഖ്യവും പ്രതികരിച്ചു. ഈ കൊലപാതകങ്ങൾ '90കളുടെ തുടക്കം മുതൽ കശ്മീരിൽ കാണാത്ത ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും അവർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.