വിദ്യാർഥികളുടെ കൊല: മണിപ്പൂരിൽ ആറുപേർ അറസ്റ്റിൽ
text_fieldsഇംഫാൽ: വംശീയ കലാപം നടക്കുന്ന മണിപ്പൂരിൽ രണ്ട് വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ആറു പ്രതികളെ സി.ബി.ഐ അറസ്റ്റ് ചെയ്തു. പൊലീസും സൈന്യവും ചേർന്ന് നടത്തിയ നീക്കത്തിൽ ഇംഫാലിൽനിന്ന് 51 കിലോമീറ്റർ അകലെ ചുരാചന്ദ്പുരിൽനിന്ന് പിടികൂടിയ പ്രതികളെ സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
പ്രതികളെ ഉടൻ വിമാനത്തിൽ അസമിലെ ഗുവാഹതിയിലേക്ക് കൊണ്ടുപോയി. ജൂലൈ ആറിന് കാണാതായ വിദ്യാർഥികളുടെ മൃതദേഹ ചിത്രങ്ങൾ സെപ്റ്റംബർ 26ന് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് മണിപ്പൂരിൽ വ്യാപക അക്രമം നടന്നിരുന്നു. നിയമത്തിനു മുന്നിൽനിന്ന് ആർക്കും രക്ഷപ്പെടാനാകില്ലെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് പ്രതികരിച്ചു.
പൊലീസിന്റെയും സൈന്യത്തിന്റെയും രഹസ്യ നീക്കത്തിനൊടുവിൽ രണ്ട് പുരുഷന്മാരും നാല് സ്ത്രീകളുമാണ് അറസ്റ്റിലായത്. ഉടൻ ഇവരെ വിമാനത്താവളത്തിലേക്ക് മാറ്റി. അവിടെ കാത്തുനിന്ന സി.ബി.ഐ സംഘം ഇവരെ അറസ്റ്റ് ചെയ്ത് ഞായറാഴ്ച വൈകീട്ട് 5.45നുള്ള അവസാന വിമാനത്തിൽ ഗുവാഹതിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.