കർണാടക ബി.ജെ.പിയിൽ വീണ്ടും വിള്ളലോ? മുരുകേഷ് നിരാണി ഉടൻ മുഖ്യമന്ത്രിയാകുമെന്ന് മന്ത്രി
text_fieldsബംഗളൂരു: കർണാടക ബി.ജെ.പിയിൽ ഉൾപ്പോര് തുടരുന്നുവെന്ന ഊഹാപോഹങ്ങൾക്ക് ആക്കംകൂട്ടി മുതിർന്ന ബി.ജെ.പി നേതാവ്. മന്ത്രി മുരുകേഷ് നിരാണി ഉടൻ കർണാടക മുഖ്യമന്ത്രിയാകുമെന്ന ഗ്രാമ വികസന കാര്യ മന്ത്രി കെ.എസ്. ഈശ്വരപ്പയുടെ പ്രസ്താവനയാണ് പുതിയ അഭ്യൂഹങ്ങൾക്ക് കാരണം.
ബിലാഗിയിൽ ബി.ജെ.പിയുടെ പിന്നാക്ക സമുദായ വിഭാഗം സംഘടിപ്പിച്ച യോഗത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മുരുകേഷ് നിരാണി ഉടൻ മുഖ്യമന്ത്രിയാകും, എന്നാൽ എപ്പോഴാണെന്ന് അറിയില്ല. അേദ്ദഹത്തിന് മുഖ്യമന്ത്രിയാകാനുള്ള കഴിവുണ്ട്. പിന്നാക്ക സമുദായങ്ങളുടെയും ദരിദ്രരുടെയും അധഃസ്ഥിരത വിഭാഗങ്ങളുടെയും ക്ഷേമത്തിനായി പരിശ്രമിക്കാൻ അദ്ദേഹത്തിന് കഴിയും' -ഇൗശ്വരപ്പ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ തൽസ്ഥാനത്തുനിന്ന് മാറ്റില്ലെന്നും അവസരം വരുേമ്പാൾ നിരാണി മുഖ്യമന്ത്രിയാകുമെന്നും ഈശ്വരപ്പ പറഞ്ഞു.
ഇതോടെയാണ് കർണാടക മന്ത്രിയുടെ പരാമർശം സംസ്ഥാന ഭരണകക്ഷിയായ ബി.ജെ.പിയിൽ ഭിന്നത തുടരുന്നുവെന്ന ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയത്. ഏറെ നാൾ നീണ്ട അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വത്തിനും വിരാമമിട്ടാണ് ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ബസവരാജ് ബൊമൈ അധികാരത്തിലെത്തുകയും ചെയ്തത്. പാർട്ടിയിലെ ഒരു വിഭാഗം എം.എൽ.എമാരും മന്ത്രിമാരും യെദ്യൂരപ്പക്കെതിരെ തിരിഞ്ഞതായിരുന്നു രാജിക്ക് കാരണം. എന്നാൽ ബൊമ്മൈ അധികാരത്തിലെത്തിയിട്ടും ബി.ജെ.പിയിൽ ആഭ്യന്തര കലഹം തുടരുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.