തെറ്റായ നയങ്ങൾമൂലം പാകിസ്താൻ ഒറ്റപ്പെട്ടു –മുഷ്റഫ്
text_fieldsന്യൂഡൽഹി: തെറ്റായ നയങ്ങൾ കാരണം പാകിസ്താൻ ആഗോള തലത്തിൽ ഒറ്റപ്പെെട്ടന്ന് മുൻ പാകിസ്താൻ പ്രസിഡൻറ് പർവേസ് മുഷ്റഫ്. ഉറി ആക്രമണത്തെ തുടർന്ന് പാകിസ്താനിൽ നടക്കാനിരുന്ന സാർക് സമ്മേളനം ബഹുഭൂരീപക്ഷം രാജ്യങ്ങളും ബഹിഷ്കരിച്ച സന്ദർഭത്തിലാണ് മുഷ്റഫിെൻറ പ്രസ്താവന.
പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ 'ആരോപണങ്ങളെയും' മുഷ്റഫ് വിമർശിച്ചു. പാകിസ്താൻ ഭൂട്ടാനല്ലെന്ന് ഇന്ത്യ തിരിച്ചറിയണം. അടിസ്ഥാന രഹിതമായ ആക്ഷേപങ്ങളാണ് പാകിസ്താനെതിരെ ഉന്നയിക്കുന്നത്. ഇതിന് പാകിസ്താൻ സൈന്യം മറുപടി നൽകിയാൽ അത് പ്രായോഗിക രൂപത്തിലായിരിക്കും. ഇന്ത്യൻ മണ്ണിൽ ഏതൊരാക്രമണമുണ്ടായാലും അതിൽ പാകിസ്താനെ കുറ്റപ്പെടുത്തുന്നത് ഇന്ത്യക്ക് ഒരു ശീലമായിരിക്കുകയാണെന്നും മുഷ്റഫ് പറഞ്ഞു.
പാകിസ്താെൻറ വികസന മുരടിപ്പിന് കാരണം ഉന്നത തലങ്ങളിൽ നടക്കുന്ന അഴിമതിയാണ്. സർക്കാർ 35 ബില്യൻ ഡോളർ ലോണെടുത്തിട്ടും ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു വൻകിട പദ്ധതികൾപോലും പൂർത്തീകരിക്കാൻ ശ്രമിച്ചിട്ടില്ല. രാജ്യത്ത് അഴിമതി കാരണം ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നും മുഷ്റഫ് വിമർശിച്ചു.
കഴിഞ്ഞ ദിവസം പ്രതിപക്ഷ പാർട്ടി നേതാവ് ഇമ്രാൻ ഖാനും പ്രധാനമന്ത്രി നവാസ് ശരീഫിനെ വിമർശിച്ച് പ്രസ്താവന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.