അസമിൽ സംഗീത സംവിധായകനെ കാണാതായി; ബ്രഹ്മപുത്രയിൽ അകപ്പെട്ടതാകാമെന്ന് സംശയം
text_fieldsഗുവാഹതി: പ്രസിദ്ധ അസമീസ് സംഗീത സംവിധായകൻ രമേൻ ബറുവ (86) യെ കാണാതായിട്ട് മൂന്നു ദിവസം പിന്നിട്ടു. സമീപത്തുള്ള ബ്രഹ്മപുത്ര നദിയിൽ അകപ്പെട്ടതാകാമെന്ന് സംശയത്തെ തുടർന്ന് പൊലീസും നാട്ടുകാരും വ്യാപക തിരച്ചിൽ നടത്തി. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹം കുടുംബവീട്ടിൽനിന്ന് ഇറങ്ങിയത്. പിന്നീട് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.
രമേൻ ബറുവയുടെ മകൾ ബാർണികയാണ് പിതാവിനെ കാണാനില്ലെന്ന പരാതി നൽകിയത്. 1969ൽ പരേതനായ സഹോദരൻ ബ്രജെൻ ബറുവ സംവിധാനം ചെയ്‌ത ഡോ. ബെസ്ബറുവ എന്ന ത്രില്ലർ ചലച്ചിത്രത്തിന് സംഗീതം നൽകിയത് ഇദ്ദേഹമായിരുന്നു.
13 സഹോദരങ്ങളടങ്ങുന്ന പ്രമുഖ കലാ കുടുംബത്തിലെ അവസാനത്തെ രണ്ട് സഹോദരന്മാരിൽ ഒരാളാണ് രമേൻ ബറുവ. ഇദ്ദേഹത്തിന്റെ ഇളയ സഹോദരൻ ദ്വിപനും അസമീസ് സംഗീത രംഗത്തെ പ്രമുഖവ്യക്തിത്വമാണ്.
100 വർഷം പഴക്കമുള്ള വീടിന്റെ താഴത്തെ നിലയിലാണ് ഇദ്ദേഹം താമസിക്കുന്നത്. രമേൻ ബറുവ വീട്ടിൽ നിന്ന് പോകുമ്പോൾ കുഴപ്പമുണ്ടെന്ന് താൻ സംശയിച്ചിട്ടില്ലെന്ന് സഹോദരൻ ദ്വിപൻ പറഞ്ഞു. ബ്രഹ്മപുത്രയിൽ ഒഴുക്കിൽപ്പെട്ടതാകാമെന്ന സംശയത്തിലാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.