''നിങ്ങളുടെ വേദന ഞങ്ങളുടെ വേദനയാണ്, നിങ്ങളുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെടുന്നില്ല'' മുസ്‍ലിംകളെ ചേർത്തുപിടിച്ച് ഗായകൻ വിശാൽ ദഡ്‍ലാനി; പിന്തുണയുമായി ശശി തരൂർ
text_fieldsന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ പരാമർശത്തെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾ തുടരുന്നതിനിടെ മുസ്‍ലിംകളെ ചേർത്തുപിടിക്കുന്ന ട്വീറ്റുമായി ബോളിവുഡ് ഗായകൻ വിശാൽ ദഡ്‍ലാനി.
''ഭൂരിപക്ഷം വരുന്ന ഇന്ത്യൻ ഹിന്ദുക്കൾക്ക് വേണ്ടി ഇന്ത്യൻ മുസ്‍ലിംകളോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. നിങ്ങളെ കാണുകയും കേൾക്കുകയും സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. നിങ്ങളുടെ വേദന ഞങ്ങളുടെ വേദനയാണ്. നിങ്ങളുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെടുന്നില്ല, നിങ്ങളുടെ സ്വത്വം ഇന്ത്യക്കോ മറ്റാരുടെയും മതത്തിനോ ഭീഷണിയല്ല. നമ്മൾ ഒരു രാഷ്ട്രം, ഒരു കുടുംബം'' എന്നിങ്ങനെയായിരുന്നു ട്വീറ്റ്.
I also want to say this to all Indians. I'm truly sorry about the ugly nature of Indian politics, that will happily divide us into smaller & smaller groups, until we each stand alone.
— VISHAL DADLANI (@VishalDadlani) June 16, 2022
They are all doing that for personal gain, not for the people.
Don't let them win. 🙏🏽 https://t.co/h7pgTaFyjd
നമ്മെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരെ ജയിക്കാൻ അനുവദിക്കരുതെന്നും ദഡ്‍ലാനി എല്ലാ ഇന്ത്യക്കാരോടും അഭ്യർഥിച്ചു. "എല്ലാ ഇന്ത്യക്കാരോടും എനിക്ക് ഇത് പറയാൻ ആഗ്രഹമുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വൃത്തികെട്ട സ്വഭാവത്തിൽ ഞാൻ ഖേദിക്കുന്നു, അത് നമ്മൾ ഓരോരുത്തരെയും ഒറ്റക്ക് നിൽക്കുന്ന ചെറിയ ഗ്രൂപ്പുകളായി വിഭജിക്കുന്നു. അവരെല്ലാം അത് ചെയ്യുന്നത് വ്യക്തിപരമായ നേട്ടത്തിനാണ്, ജനങ്ങൾക്ക് വേണ്ടിയല്ല. അവരെ ജയിക്കാൻ അനുവദിക്കരുത്" അദ്ദേഹം കൂട്ടിച്ചേർത്തു.
വിശാലിനെ പിന്തുണച്ച് കോൺഗ്രസ് എം.പി ശശി തരൂർ പിന്നീട് രംഗത്തെത്തി. ദഡ്‍ലാനി പറഞ്ഞതിന് എല്ലാ പിന്തുണയും, നിശബ്ദ ഭൂരിപക്ഷത്തിന് വേണ്ടി സംസാരിച്ചതിന് സബാഷ്! എന്നായിരുന്നു തരൂരിന്റെ അഭിനന്ദന ട്വീറ്റ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.