മോദിയെ അഭിനന്ദിച്ച് മസ്ക്; ഇന്ത്യയിൽ തന്റെ കമ്പനികൾ ആവേശത്തോടെ ജോലി ചെയ്യുന്നത് കാണാൻ കാത്തിരിക്കുന്നു
text_fieldsന്യൂയോർക്ക്: മൂന്നാംതവണയും പ്രധാനമന്ത്രിയായി അധികാരമേൽക്കുന്ന നരേന്ദ്രമോദിയെ അഭിനന്ദിച്ച് ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക്. ഇന്ത്യയിൽ തന്റെ കമ്പനികൾ ജോലി ചെയ്യുന്നത് ആവേശത്തോടെ കാത്തിരിക്കുകയാണെന്നും മസ്ക് പറഞ്ഞു. ''ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ... ഇന്ത്യയിൽ എൻ്റെ കമ്പനികൾ ആവേശകരമായ ജോലികൾ ചെയ്യുന്നതിനായി കാത്തിരിക്കുകയാണ്.''-എന്നായിരുന്നു മസ്കിന്റെ എക്സ് പോസ്റ്റ്.
ജൂൺ ഒമ്പതിന് വൈകീട്ട് 7.15നാണ് മോദിയുടെ സത്യപ്രതിജ്ഞ. കൂട്ടുകക്ഷി സർക്കാരാണ് രൂപീകരിക്കുന്നത് എന്നതിനാൽ പഴയ മോദി മോഡൽ ഭരണത്തിന് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. കാര്യങ്ങളെല്ലാം ഏകപക്ഷീയമായി നടപ്പാക്കാതെ എൻ.ഡി.എയിലും മന്ത്രിസഭയിലും ചർച്ച ചെയ്ത് തീരുമാനിക്കുന്ന രീതിയാകും മോദിയിനി തുടരുകയെന്നാണ് കരുതുന്നത്.
കഴിഞ്ഞ 10 വർഷക്കാലവും മോദി ഭരണകാലത്തെ നിർണായ തീരുമാനങ്ങളോ പദ്ധതികളെ കുറിച്ചോ സഖ്യകക്ഷികളുമായി ചർച്ച ചെയ്തിട്ടില്ല. അമിത് ഷായും മോദിയും തമ്മിൽ തീരുമാനങ്ങളെടുക്കുകയായിരുന്നു എന്നാണ് ഉയർന്നിരുന്ന സംസാരം. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്, നോട്ടു നിരോധനം, വനിത സംവരണബില്ല് എന്നിവയെല്ലാം അതിൽ പെട്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.