കശാപ്പ് നിരോധനത്തിനെതിരെ ക്രിസ്ത്യാനികളും മുസ്ലിം സംഘടനകളും പൊതുേവദിയിൽ
text_fields
പനാജി: കന്നുകാലിവിൽപനയും കശാപ്പും നിേരാധിച്ച ഉത്തരവിനെതിരെ ഗോവയിൽ ക്രിസ്ത്യാനികളും മുസ്ലിംസംഘടനകളും യോജിച്ച സമരത്തിന്. മഡ്ഗാവിലെ ക്ലർജി ഭവനിൽ ചേർന്ന യോഗത്തിൽ ഇരുസമുദായത്തിലെയും പ്രതിനിധികൾ പെങ്കടുത്തു.
കേന്ദ്രവിജ്ഞാപനം വന്ന ശേഷം കന്നുകാലികളുമായി വന്ന വാഹനങ്ങൾ ഗോവ-കർണാടക അതിർത്തിയിൽ തടയുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം.
മുസ്ലിംകളും റോമൻ കത്തോലിക്ക ചർച്ചും നടത്തുന്ന സംയുക്തനീക്കത്തിന് പൊതുസമൂഹത്തിെൻറ പിന്തുണയുണ്ട്. മേയ് 26ലെ കേന്ദ്ര ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ‘ഗോവ ഫോർ ബീഫ്-ബീഫ് ഫോർ ഗോവ’’ എന്ന സംഘടനയും ഖുറൈശി മീറ്റ് ട്രേഡേഴ്സ് അസോസിയേഷനൂം ബോംബെ ൈഹകോടതിയുടെ ഗോവ ബെഞ്ചിൽ റിട്ട് ഫയൽ ചെയ്തിട്ടുണ്ട്. ഇൗ സംഘടനകൾ പൊതുവേദിയുടെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.