അയോധ്യ: രാഷ്ട്രപതിയുടെ അടിയന്തര ഇടപെടൽ വേണം –മുസ്ലിം നേതാക്കൾ
text_fieldsന്യൂഡൽഹി: സംഘർഷസാധ്യത നിലനിൽക്കുന്ന അയോധ്യയിലെ മുസ്ലിംകളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടിയന്തര നടപടി കൈക്കൊള്ളണമെന്ന് മുസ്ലിം നേതാക്കൾ ആവശ്യപ്പെട്ടു.
മുസ്ലിംകളുടെ സുരക്ഷക്ക് വേണ്ടത് ചെയ്യാൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകണമെന്നും രാമക്ഷേത്ര വിഷയത്തിൽ സുപ്രീംകോടതി വിധി അനുസരിച്ചേ പ്രവർത്തിക്കാവൂ എന്നും ഒാൾ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ (എ.െഎ.എം.എം.എം) അധ്യക്ഷൻ നവീദ് ഹാമിദ് രാഷ്ട്രപതിക്ക് കൈമാറിയ കത്തിൽ അഭ്യർഥിച്ചു.
രാമക്ഷേത്രത്തിെൻറ പേരിൽ അയോധ്യയിലെയും ഫൈസാബാദിലെയും മുസ്ലിംകളെ ഭീതിപ്പെടുത്തുകയാണെന്നും പലരും ജന്മനാട്ടിൽനിന്ന് പലായനം ചെയ്യുന്ന അവസ്ഥയുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
അയോധ്യയിൽ നടക്കുന്ന ഒത്തുകൂടൽ നിയന്ത്രണംവിടാനുള്ള സാധ്യതയുണ്ട്. ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലത്തെയും പരിസരങ്ങളിലെയും നിലവിലെ അവസ്ഥക്ക് ഇതിെൻറ മറവിൽ മാറ്റം വരുത്താൻ സാധ്യത നിലനിൽക്കുന്നു.
വിഷയത്തിൽ സംസ്ഥാന സർക്കാർ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. ക്രമസമാധാനം നിലനിർത്തുന്നതിന് അവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകണം -എ.െഎ.എം.എം.എം കത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.