Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബന്ധുക്കളെത്തിയില്ല;...

ബന്ധുക്കളെത്തിയില്ല; രാമനാമം ജപിച്ച് മൃതദേഹം സംസ്‌കരിച്ചത്​ മുസ്‌ലിം യുവാക്കള്‍

text_fields
bookmark_border
funaral.jpg
cancel

മീ​റ​ത്ത്​​: അ​തൊ​രു ​അ​പൂ​ർ​വ വി​ലാ​പ​യാ​ത്ര​യാ​യി​രു​ന്നു. ഒ​റ്റ​പ്പെ​ടു​ന്ന​വ​രു​ടെ ക​ണ്ണീ​രൊ​പ്പാ ​ൻ​ മ​നു​ഷ്യ​ത്വം കൂ​ട്ടി​നു​ണ്ടാ​കു​മെ​ന്ന ഒ​ര​നു​ഭ​വം. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബു​ല​ന്ദ്​​ശ​ഹ​റി​ലെ ആ​ന​ന് ദ്​​വി​ഹാ​ർ സ്വ​ദേ​ശി​യാ​യ 40കാ​ര​ൻ ര​വി​ശ​ങ്ക​ർ ശ​നി​യാ​ഴ്​​ച​യാ​ണ്​ മ​രി​ച്ച​ത്.

അ​ർ​ബു​ദം ബാ​ധി​ച്ച ്​ ദീ​ർ​ഘ​കാ​ലം കി​ട​പ്പി​ലാ​യി​രു​ന്നു. മ​ര​ണ​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കാ​ർ​ക്കും ആ ​വീ​ട്ടി​ലെ​ത്താ​നാ​യി​ല്ല, ​​ലോ​ക്​​​ഡൗ​ൺ മൂ​ലം. സം​സ്​​കാ​ര​ച​ട​ങ്ങി​ന്​ എ​ന്തു​ചെ​യ്യു​മെ​ന്ന​റി​യാ​തെ തോ​രാ​ക​ണ്ണീ​രി​ലാ​യി ര​വി​ശ​ങ്ക​റി​​​​െൻറ ഭാ​ര്യ. ഒ​ടു​വി​ൽ, അ​വ​ർ അ​യ​ൽ​പ​ക്ക​ത്തെ മു​സ്​​ലിം യു​വാ​ക്ക​ളു​ടെ സ​ഹാ​യം തേ​ടി. ഉ​ട​ൻ അ​വ​ർ ഓ​ടി​യെ​ത്തി.

അ​വ​ർ മാ​ത്ര​മ​ല്ല, നാ​ട്ടു​കാ​രെ​ല്ലാം ഇ​വ​ർ​ക്കൊ​പ്പം കൂ​ടി. മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ൻ മ​ഞ്ച​മൊ​രു​ക്കി, ച​ട​ങ്ങി​ന്​ വേ​ണ്ട​തെ​ല്ലാം ചെ​യ്​​തു. ‘രാം ​നാം സ​ത്യ ഹേ’ ​എ​ന്ന പ്രാ​ർ​ഥ​ന​ക​ൾ​ക്കി​ട​യി​ൽ ത​ല​യി​ൽ വെ​ള്ള ട​വ​ലും കെ​ട്ടി മു​സ്​​ലിം യു​വാ​ക്ക​ൾ ര​വി​ശ​ങ്ക​റി​​​​െൻറ മൃ​ത​ദേ​ഹം വ​ഹി​ച്ച്​ സം​സ്​​കാ​ര​സ്​​ഥ​ല​ത്തേ​ക്കു​പോ​കു​ന്ന വി​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​റ​ലാ​യി.

ഈ ​യു​വാ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഹി​ന്ദു ആ​ചാ​ര​പ്ര​കാ​രം സം​സ്​​കാ​രം ന​ട​ന്നു. ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങാ​ൻ മ​ടി​ക്കു​ന്ന സ​മ​യ​ത്തും, ഈ ​കു​ടും​ബ​ത്തി​​​​െൻറ ഏ​റ്റ​വും അ​ടി​യ​ന്ത​ര ആ​വ​ശ്യം സ്വ​ന്തം കാ​ര്യ​മാ​യി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ അ​യ​ൽ​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ്​ സു​ബൈ​ദ്​ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim youth
News Summary - Muslim from Bulandshahr helped in performing the last rites of a Hindu neighbour
Next Story