രാമനവമി സംഘർഷങ്ങൾക്ക് പിന്നാലെ ബിഹാറിൽ ബോംബ് സ്ഫോടനം
text_fieldsപട്ന: രാമനവമി സംഘർഷങ്ങൾക്ക് പിന്നാലെ ബിഹാറിൽ ബോംബ് സ്ഫോടനം. ശനിയാഴ്ച വൈകീട്ടാണ് സസാരാം നഗരത്തിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ബോംബ് സ്ഫോടനമുണ്ടായ വിവരം സാസാരാം ജില്ല മജിസ്ട്രേറ്റ് ധർമേന്ദ്ര കുമാർ സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ബി.എച്ച്.യു ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് അധികൃതർ അറിയിച്ചു. സ്ഫോടനത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രദേശത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രാഥമികമായ വിലയിരുത്തലിൽ വർഗീയ സംഘർഷമല്ലെന്നാണ് നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, ബിഹാറിൽ ശനിയാഴ്ചയും സംഘർഷമുണ്ടായിരുന്നു. രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. സംഘർഷങ്ങളെ തുടർന്ന് ബിഹാറിലെ നിരവധി പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.