കർണാടകയിൽ മുസ്ലിം കാലിക്കച്ചവടക്കാരനെ ഗോരക്ഷാഗുണ്ടകൾ കൊലപ്പെടുത്തി; പ്രദേശത്ത് വൻ പ്രതിഷേധം
text_fieldsബംഗളുരു: കർണാടകയിലെ രാമനഗര ജില്ലയിൽ ഗോരക്ഷാഗുണ്ടകൾ മുസ്ലിം കാലിക്കച്ചവടക്കാരനെ കൊലപ്പെടുത്തി. മാണ്ഡ്യ ജില്ലയിലെ ഇദ്രീസ് പാഷയാണ് കൊല്ലപ്പെട്ടത്. ഗുണ്ടകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ പാഷയെ ശനിയാഴ്ചയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നിയമംലംഘിച്ചാണ് കാലിക്കടത്തെന്ന് ആരോപിച്ചായിരുന്നു നടപടി.
തീവ്ര ഹിന്ദുത്വനേതാവായ പുനീത് കീരെഹള്ളിയുടെ നേതൃത്വത്തിലുള്ള തീവ്ര സംഘടനയായ രാഷ്ട്ര രക്ഷന പദെ (ദേശരക്ഷാസേന)യുടെ പ്രവർത്തകരാണ് കൊലക്ക് പിന്നിലെന്നാണ് പരാതി. കീരെഹള്ളിക്കും കൂട്ടാളികൾക്കുമെതിരെ കൊലക്കുറ്റം, നിയമം ലംഘിച്ചുള്ള റോഡ് തടയൽ, സമാധാനം തകർക്കാനുള്ള ബോധപൂർവമായ ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.
രാമനഗര ജില്ലയിൽ നിന്ന് ലോറിയിൽ 16 കാലികളുമായി സെയ്ദ് സഹീർ, ഇദ്രീസ് പാഷ, ഇർഫാൻ എന്നിവർ വരുന്നതിനിടെ വെള്ളിയാഴ്ച രാത്രി 11.40ഓടെ സതനുർ പൊലീസ് സ്റ്റേഷന് സമീപം ഗോരക്ഷാ ഗുണ്ടകൾ തടയുകയായിരുന്നു. കന്നുകാലികളെ കൊണ്ടുപോകാനുള്ള രേഖകൾ ഇവരെ ഇദ്രീസ് കാണിച്ചെങ്കിലും കീരെഹള്ളി രണ്ട് ലക്ഷം രൂപ ആവശ്യെപ്പട്ടു. പണം തരാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ‘പാകിസ്ഥാനിലേക്ക് പോകൂ’ എന്ന് ആക്രോശിച്ച് ആക്രമിക്കുകയായിരുന്നു.
ഇതോടെ ഇദ്രീസ് പാഷയും ഇർഫാനും രക്ഷെപ്പടാൻ ഓടി. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരൻ സഹീറിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. പാഷയുടെ മൃതദേഹം രാമനഗര ജില്ലയിലെ സത്നുർ ഗ്രാമത്തിലെ റോഡരികിൽ പൊലീസ് സ്റ്റേഷന് മീറ്ററുകൾക്കടുത്താണ് കണ്ടെത്തിയത്. രണ്ട് ലക്ഷം രൂപ നൽകിയില്ലെങ്കിൽ പാഷെയ വിട്ടുതരില്ലെന്നും കൊല്ലുമെന്നും പുനീത് കീരെഹള്ളി തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പാഷയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.
കൊലയാളികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് മൃതദേഹവുമായി ബന്ധുക്കൾ സമരം നടത്തിയതിനെതുടർന്നാണ് കീരെഹള്ളിക്കും കൂട്ടാളികൾക്കുമെതിരെ കേസെടുത്തത്. തമിഴ്നാട്ടിലെയും കേരളത്തിലെയും ആഴ്ച ചന്തകളിൽ കാലികളെ തങ്ങൾ വിൽക്കാറുണ്ടെന്ന് സഹീർ (40) പറഞ്ഞു.
അതേസമയം, കീരെഹള്ളിയുടെ പരാതിയിൽ സഹീറിനും മറ്റുള്ളവർക്കുമെതിരെ സതനുർ പൊലീസ് കർണാടക ഗോവധ നിരോധന-കന്നുകാലി സംരക്ഷണ നിയമം, മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം, കന്നുകാലിക്കടത്ത് നിയമം, വാഹനഗതാഗത നിയമം എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.
ഹാസൻ സ്വദേശിയായ പുനീത് കീരഹള്ളിെക്കതിരെ കർണാടകയിൽ നിരവധി കേസുകളുണ്ട്. ഹലാൽ ഭക്ഷണത്തിനെതിരെയും മുസ്ലിം കച്ചവടക്കരെ ക്ഷേത്ര ഉത്സ വങ്ങളിൽ നിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ട് ഇയാളുടെ നേതൃത്വത്തിൽ കാമ്പയിൻ നടത്തിയിരുന്നു. കീരെഹള്ളിക്ക് ഉന്നത ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.