തലപ്പാവും ഷാളും ധരിച്ചതാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്ന് മദ്രസാ അധ്യാപകൻ
text_fieldsന്യൂഡൽഹി: നിങ്ങൾ തലപ്പാവ് ധരിക്കുന്നുണ്ടോ? തലപ്പാവ് എങ്ങനെ ധരിക്കണം എന്ന് ഞങ്ങൾ പഠിപ്പിച്ചു തരാം... ഇങ്ങനെയാണ് ഡൽഹി ശാമിൽ പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മദ്രസാ അധ്യാപകനും കൂടെയുണ്ടായിരുന്ന അനന്തരവനടക്കം മൂന്ന് പേരെ ഉപദ്രവിച്ചപ്പോൾ ആക്രമിസംഘം ആക്രോശിച്ചത്. എന്തിനാണ് ആക്രമിക്കുന്നതെന്ന് തുടക്കത്തിൽ മനസിലായില്ലെങ്കിലും തങ്ങൾ ധരിച്ച തലപ്പാവും ഷാളുമാണ് അവരെ പ്രകോപിപ്പിച്ചതെന്ന് ഇതിലൂടെ മനസിലായതായി ഗുരുതരമായി പരിക്കേറ്റ 20 വയസുകാരനായ അനന്തരവൻ മുഹമ്മദ് ഇസ്റാർ പറഞ്ഞു.
മൂർചയുള്ള ആയുധം കൊണ്ടുള്ള ആക്രമണത്തിൽ തലക്കും കൈക്കും പുറത്തും പരിക്കേറ്റ ഇസ്റാറിെൻറ ശരീരത്തിൽ അഞ്ച് ആഴമുള്ള മുറിവുകളും 13 ചെറിയ മുറിവുകളുമുണ്ടായിരുന്നതായി ബോഗ്പട് കമ്യൂണിറ്റി ഹെൽത് സെൻററിലെ ഡോ. യതിശ് കുമാർ പറഞ്ഞു. കൂടെയുണ്ടായിരുന്ന 17 വയസുള്ള അബൂബക്കർ, 18 വയസുള്ള മുഹമ്മദ് മൊമിൻ എന്നിവർക്ക് നേരെയും ആക്രമുണ്ടായി.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഡൽഹി ജുമാ മസ്ജിദും ഹസ്രത്ത് നിസാമുദീൻ ദർഗയും സന്ദർശിക്കാൻ പോയതായിരുന്നു മുഹമ്മദ് ഗുൽസാറും കൂട്ടരും. ഇവരുടെ ഡൽഹിയിലേക്കുള്ള ആദ്യ യാത്രയായതിനാൽ നല്ല ആവേശത്തിലായിരുന്നു.
സന്ദർശനത്തിന് ശേഷം മടങ്ങി വരുമ്പോൾ കൂടെ കമ്പാർട്ട്മെൻറിൽ യാത്ര ചെയ്യുകയായിരുന്ന ഏഴു പേർ അഹദയിൽ ഇറങ്ങാൻ പോകുന്ന സമയത്ത് ഞങ്ങളെ തടയുകയും വാതിലടച്ച് മാരകമായി ആക്രമിക്കാൻ തുടങ്ങുകയും ചെയ്തു. എന്തിനാണ് മർദിക്കുന്നതെന്ന് ചോദിച്ചെങ്കിലും അത് വകവെക്കാതെ സംഘം മർദനം തുടർന്നു. ഇതിനിടയിലാണ് ഒരാൾ തലപ്പാവിനെ കുറിച്ച് പറഞ്ഞത്. തങ്ങളുടെ മതമാണ് പ്രശ്നം എന്ന് അപ്പോഴാണ് മനസിലായത് ^ഇസ് റാർ പറയുന്നു.
അഹദയിൽ ട്രെയിൻ നിർത്തിയപ്പോഴും അവർ ആക്രമം തുടർന്നു, ട്രെയിൻ നീങ്ങാൻ തുടങ്ങിയതും ചൈൻ വലിച്ച് ആക്രമകാരികൾ ഇറങ്ങി സുനഹ്ര ഗ്രാമത്തിലേക്ക് ഒാടി മറഞ്ഞതായും മദ്രസ അധ്യാപകനായ ഗുൽസാർ പറഞ്ഞു. 'മറ്റ് യാത്രക്കാർ ആരും തന്നെ സഹായിക്കാൻ സന്നദ്ധരായില്ലെന്നും ഇനി ഒരിക്കലും ഡൽഹിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യില്ലെന്നും' അദ്ദേഹം കൂട്ടിചേർത്തു.
അടുത്ത സ്റ്റേഷനിൽ ഇറങ്ങി ബന്ധുക്കളെ വിളിച്ച് വരുത്തി. അവരാണ് ആക്രമണ വിവരം പൊലീസിലറിയിച്ചത്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നിരവധി പേരെ ചോദ്യം ചെയ്്തതായും പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്നും ബാഗ്പട് സർകിൾ ഒാഫീസർ ദിലിപ് സിങ് മാധ്യമങ്ങളോട് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.