ചരിത്രം തിരുത്തിയത് കൊണ്ടോ പാഠപുസ്തകങ്ങളിൽനിന്ന് നീക്കിയത് കൊണ്ടോ മുസ്‍ലിം സംഭാവനകൾ മറച്ചുവെക്കാനാവില്ല -വേണു രാജാമണി
text_fieldsന്യൂഡൽഹി: ചരിത്രം തിരുത്തിയത് കൊണ്ടോ പാഠപുസ്തകങ്ങളിൽനിന്ന് നീക്കിയത് കൊണ്ടോ ഇസ്‍ലാമും മുസ്‍ലിംകളും ഇന്ത്യക്ക് നൽകിയ സംഭാവനകളെ മറച്ചുവെക്കാനാവില്ലെന്ന് ഡൽഹിയിൽ കേരള സർക്കാറിന്റെ സ്പെഷൽ ഡ്യൂട്ടി ഓഫിസർ വേണു രാജാമണി. പാരസ്പര്യത്തിന്റെ കേരള പാരമ്പര്യത്തിന് പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ പ്രസക്തിയുണ്ടെന്നും കോഴിക്കോട് മിശ്കാൽ പള്ളിയും സാമൂതിരിയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി രാജാമണി പറഞ്ഞു. ഡൽഹി കെ.എം.സി.സിയുടെ ഇഫ്താർ മീറ്റിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ തുർക്കി എംബസി ഫസ്റ്റ് സെക്രട്ടറി അഹ്മദ് ഇല്യാസ് മുഖാതിഥിയായി.
‘ഇന്ത്യൻ ഭരണഘടന നിർമാണത്തിൽ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ പങ്ക്’ എന്ന വിഷയത്തിൽ മലയാള മനോരമ ബ്യൂറോ ചീഫ് ജോമി തോമസും ‘ഖാഇദെ മില്ലത്തിന്റെ കാഴ്ചപ്പാടും ദൗത്യവും’ വിഷയത്തിൽ മുസ്‍ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാനും പ്രഭാഷണം നടത്തി.
ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി. ആരിഫലി, മർകസുസ്സഖാഫത്തി സുന്നിയ്യ ഡൽഹി ഡയറക്ടർ സാദിഖ് നൂറാനി, മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി ഖുർറം അനീസ്, മുസ്‍ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി, ബാബു പണിക്കർ, സുബു റഹ്മാൻ, രഘുനാഥ് തുടങ്ങിയവർ സംബന്ധിച്ചു. ഡൽഹി കെ.എം.സി.സി പ്രസിഡന്റ് അഡ്വ. ഹാരിസ് ബീരാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് ഹലീം സ്വാഗതവും ജോയന്റ് സെക്രട്ടറി മർസൂഖ് ബാഫഖി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.