ഗോരക്ഷക ഗുണ്ടകളുടെ അക്രമം വീണ്ടും; ക്ഷീരകർഷകനെ മർദിച്ച് വീടിനു തീെവച്ചു
text_fieldsറാഞ്ചി(ഝാർഖണ്ഡ്): വീടിനുപുറത്ത് പശു ചത്തുകിടക്കുന്നതുകണ്ട് ആക്രമിസംഘം ക്ഷീരകർഷകനെ അതിക്രൂരമായി മർദിച്ചു. ഝാർഖണ്ഡിൽ ഗിരിദിഹ് ജില്ലയിലെ ബേരിയ ഹാത്തിയാതാൻറ് ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി ഉസ്മാൻ അൻസാരി എന്നയാളുടെ വീടിനുപുറത്ത് പശുവിെൻറ ജഡം കിടക്കുന്നതുകണ്ട് ആൾക്കൂട്ടം വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു.
അൻസാരിയെ മർദിച്ചശേഷം വീടിന് തീെവക്കുകയും ഭീകരാന്തരീക്ഷമുണ്ടാക്കുകയും ചെയ്തു. പൊലീസ് എത്തി അൻസാരിയെയും കുടുംബത്തെയും രക്ഷിക്കാൻ ശ്രമിച്ചപ്പോൾ കല്ലെറിഞ്ഞ് പൊലീസിനെ തുരത്താൻ ശ്രമിച്ചു. അരമണിക്കൂറിനകം കൂടുതൽ പേർ സ്ഥലത്തെത്തുകയും സ്ഥിതി നിയന്ത്രണാതീതമാകുകയും ചെയ്തു. തലനാരിഴക്കാണ് അൻസാരിയും കുടുംബവും രക്ഷപ്പെട്ടത്. ആകാശത്തേക്ക് വെടിെവച്ചാണ് പൊലീസ് ആക്രമികളെ പിരിച്ചുവിട്ടത്. സംഘർഷത്തിൽ 50 പൊലീസുകാർക്ക് പരിക്കേറ്റു. രണ്ടുമണിക്കൂറിലേറെ പണിപ്പെട്ടാണ് പൊലീസ് അൻസാരിയെയും കുടുംബത്തെയും രക്ഷിച്ചതെന്ന് പൊലീസ് വക്താവ് ആർ.കെ. മുല്ലിക് പറഞ്ഞു.
200 സുരക്ഷാഭടന്മാരെ സ്ഥലത്ത് കാവൽ നിർത്തിയിരിക്കുകയാണ്. ആറുപേരെ െപാലീസ് കസ്റ്റഡിയിലെടുത്തു. പശു അൻസാരിയുടേതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. േരാഗം മൂലം ചത്ത പശുവിെൻറ കഴുത്ത് മുറിച്ച നിലയിലായിരുന്നു. അൻസാരിയാണ് പശുവിനെ കൊന്നത് എന്നാക്രോശിച്ചായിരുന്നു ജനക്കൂട്ടത്തിെൻറ ആക്രമണം. അൻസാരി പശുവിെൻറ ജഡം കുഴിച്ചിടുന്നതിനുമുമ്പ് മനഃപൂർവം പ്രശ്നമുണ്ടാക്കാൻ ആേരാ ജഡത്തിെൻറ കഴുത്ത് കീറിമുറിക്കുകയായിരുന്നുവെന്ന് െപാലീസ് പറഞ്ഞു. ആക്രമിസംഘങ്ങൾ പശുസംരക്ഷണസംഘം ചമഞ്ഞ് നടത്തുന്ന ക്രൂരതയുടെ ഒടുവിലത്തെ ഇരയാണ് അൻസാരിയും കുടുംബവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.