മുസ്ലിം ഡോക്ടർ വീട് വാങ്ങി; യു.പിയിൽ പ്രതിഷേധവുമായി ഹൗസിങ് സൊസൈറ്റി അംഗങ്ങൾ
text_fieldsമുറാദാബാദ്: ഉത്തർപ്രദേശിലെ മുറാദാബാദിൽ ടി.ഡി.ഐ സൊസൈറ്റിയിലെ വീട് മുസ്ലിം ഡോക്ടർക്ക് വിൽപന നടത്തിയതിനെതിരെ പ്രതിഷേധവുമായി സൊസൈറ്റി അംഗങ്ങൾ. 400ലേറെ ഹിന്ദു കുടുംബങ്ങൾ താമസിക്കുന്ന സൊസൈറ്റിയിൽ മറ്റു സമുദായക്കാരെ താമസിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് സൊസൈറ്റി ചെയർമാൻ ഉൾപ്പെടെ മുദ്രാവാക്യവുമായി ഇറങ്ങിയത്.
മറ്റ് സമുദായാഗംങ്ങൾ സ്ഥിരതാമസമാക്കുകയും ഹിന്ദുക്കൾ വിട്ടുപോകാൻ തുടങ്ങുകയും ചെയ്താൽ പ്രദേശത്തിന്റെ ജനസംഖ്യ ഘടനയിൽ മാറ്റമുണ്ടാകുമെന്നതിനാലാണ് എതിർക്കുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ക്ഷേത്രത്തിന് സമീപമാണ് മുസ്ലിം ഡോക്ടർ വാങ്ങിയ വീടെന്നും ഇവർ ചൂണ്ടിക്കാട്ടി.
വീട് വിൽക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് സൊസൈറ്റി അംഗങ്ങളുടെ പരാതി ലഭിച്ചതായും സൗഹാർദപരമായ പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും ജില്ല മജിസ്ട്രേറ്റ് അനുജ് കുമാർ സിങ് പറഞ്ഞു.
അതേസമയം, വീട് വിറ്റ ഡോ. അശോക് ബജാജും വാങ്ങിയ ഡോ. ഇഖ്റ ചൗധരിയും പ്രതികരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.