വളർത്തു മകളുടെ വിവാഹം ഹൈന്ദവാചാര പ്രകാരം നടത്തി മുസ്ലിം പിതാവ്
text_fieldsബംഗളൂരു: വളർത്തു മകളുടെ വിവാഹം അവളുടെ വിശ്വാസ പ്രകാരം ഹൈന്ദവാചാരങ്ങളോടെ തന്നെ നടത്തി ഇസ്ലാം മത വിശ്വാസിയായ പിതാവ്. മതങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്നതിനും സമുദായ ധ്രുവീകരണത്തിനും രാജ്യത്ത് നീക്കങ്ങൾ നടക്കുമ്പോഴാണ് മതസൗഹാർദത്തിൻെറ പുതിയ മാതൃക മെഹ്ബൂബ് മസ്ലി തീർക്കുന്നത്. വിജയപുരയിൽ ഇലക്ട്രിക്കൽ കരാറുകാരനായ മെഹ്ബൂബ്, വളർത്തു മകളായ പൂജ വഡിഗേരിയുടെ (18) വിവാഹമാണ് പ്രത്യേക പൂജകളോടെ നടത്തിയത്. ഹിന്ദുമത വിശ്വാസിയായ ശങ്കറിനെയാണ് പൂജ വിവാഹം ചെയ്തത്.
ഒരു പതിറ്റാണ്ടു മുമ്പ് മാതാപിതാക്കളെ നഷ്ടപ്പെട്ട പൂജയെ ഇദ്ദേഹം ഏറ്റെടുത്ത് തെൻറ നാലു മക്കൾക്കൊപ്പം വളർത്തുകയായിരുന്നു. ഹിന്ദു വിശ്വാസപ്രകാരം തന്നെയാണ് പൂജയെ വളർത്തിയത്. 18 വയസ്സ് പൂർത്തിയായശേഷം പൂജക്ക് അനുയോജ്യനായ ആളുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. മെഹബൂബിൻെറ വീട്ടിൽ തന്നെയായിരുന്നു വിവാഹം. ഇരു മതത്തിൽനിന്നുള്ള ബന്ധുക്കളും വിവാഹത്തിൽ പങ്കെടുത്തു. വിജയപുരയിൽ നേരത്തേ ഗണേശോത്സവവും മെഹബൂബ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.