ഋതുമതിയായ മുസ്ലിം പെൺകുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്യാം –പഞ്ചാബ് കോടതി
text_fieldsചണ്ഡിഗഢ്: 18 വയസ്സിൽ താഴെയാണെങ്കിൽപോലും ഋതുമതിയായാൽ മുസ്ലിം പെൺകുട്ടിക്ക് മുസ്ലിം വ്യക്തിനിയമപ്രകാരം ഇഷ്ടെപ്പട്ട ഏതൊരാളുമായും വിവാഹ കരാറിലേർപ്പെടാമെന്ന് പഞ്ചാബ്- ഹരിയാന ഹൈകോടതി വിധി. സർ ദീൻഷാ ഫർദുൻജി മുല്ല രചിച്ച 'പ്രിൻസിപ്ൾസ് ഓഫ് മുഹമ്മദൻ ലോയും' വിവിധ കോടതിവിധികളും ഉദ്ധരിച്ചാണ് ഹൈകോടതി വിധി പ്രസ്താവിച്ചത്.
മുല്ലയുടെ പുസ്തകത്തിൽ പറയുന്നതനുസരിച്ച് 'പ്രായപൂർത്തിയായ ബുദ്ധിസ്ഥിരതയുള്ള ഓരോ മുസ്ലിമിനും വിവാഹ കരാറിൽ ഏർപ്പെടാം. ഋതുമതിയാകാത്ത മാനസിക വൈകല്യം ഉള്ളവരുടെയും പ്രായപൂർത്തിയാകാത്തവരുടെയും വിവാഹം സാധുവാകുന്നതിന് രക്ഷകർത്താക്കളുടെ അനുമതി വേണം. മാനസിക ആരോഗ്യവും പ്രായപൂർത്തിയുമായ ഒരു മുസ്ലിമിെൻറ വിവാഹം അയാളുടെ സമ്മതമില്ലാതെ നടത്തിയാൽ അത് അസാധുവാണ്. തെളിവുകളുടെ അഭാവം നിലനിൽക്കെ, ഒരാൾക്ക് പതിനഞ്ച് വയസ്സ് പൂർത്തിയാകുമ്പോൾ പ്രായപൂർത്തിയാകുമെന്ന് കരുതപ്പെടുന്നു' എന്നാണ് പുസ്തകത്തിൽ പറയുന്നത്.
പഞ്ചാബിൽനിന്നുള്ള മുസ്ലിം ദമ്പതികൾ നൽകിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് അൽകാ സരിൻ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 36 വയസ്സുള്ള ഭർത്താവും 17കാരിയായ ഭാര്യയുമാണ് കോടതിയെ സമീപിച്ചത്. 2021 ജനുവരി 21നാണ് മുസ്ലിം ആചാര പ്രകാരം ഇരുവരും വിവാഹിതരായത്. രണ്ടു പേരുടെയും ആദ്യവിവാഹമായിരുന്നു. എന്നാൽ, ഈ ബന്ധത്തിനെതിരെ ഇരുവരുടെയും ബന്ധുക്കൾ രംഗത്തുവന്നു. ഇതിൽനിന്ന് സംരക്ഷണം തേടി ഇവർ കോടതിയെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.