മതസൗഹാർദ സന്ദേശവുമായി ലിംഗായത്ത് മഠത്തിലെ ദസറ ഉദ്ഘാടനം ചെയ്ത് മുസ്ലിം നേതാവ്
text_fieldsബംഗളൂരു: മതസൗഹാർദ സന്ദശവുമായി വടക്കൻ കർണാടകയിൽ ലിംഗായത്ത് മഠത്തിലെ ദസറ ഉദ്ഘാടനം ചെയ്ത് മുസ്ലിം നേതാവ്. ബെളഗാവി ജില്ലയിലെ ഹുക്കേരി താലൂക്കിലെ 300 വർഷത്തിലധികം പഴക്കമുള്ള ഗുരുശാന്തീശ്വര സംസ്താൻ ഹിരെമാത്ത് മഠത്തിലാണ് കർണാടക ന്യൂനപക്ഷ വികസന കോർപറേഷൻ ചെയർമാൻ മുക്തർ പത്താൻ പത്തു ദിവസം നീണ്ടുനിൽക്കുന്ന ദസറ ആഘോഷത്തിന് തിരിതെളിയിച്ചത്.
മതമൈത്രി സന്ദേശവുമായി പുറത്തിറങ്ങിയ ജ്വല്ലറിയുടെ പരസ്യത്തിനെതിരെ ഹിന്ദുത്വ വാദികളുടെ ആക്രമണം തുടരുന്നതിനിടെയാണ് വടക്കൻ കർണാടകയിൽ സമുദായിക ഐക്യം ഊട്ടിയുറപ്പിക്കുന്നതിെൻറ ഭാഗമായി ലിംഗായത്ത് മഠത്തിലെ ദസറ ഉദ്ഘാടനത്തിൽ മുഖ്യാതിഥിയായി മുക്തർ പത്താനെ മഠാധിപതി ക്ഷണിച്ചതെന്നതാണ് ശ്രദ്ധേയം.
തൊപ്പിധരിച്ചുകൊണ്ട് നിലവിളക്ക് കൊളുത്തിയാണ് മുക്തർ പത്താൻ ദസറ ഉദ്ഘാടനം ചെയ്തത്. മഠാധിപതി ചന്ദ്രശേഖര്‍ മഹാസ്വാമിയുടെ ക്ഷണം സ്വീകരിച്ചാണ് മുക്തര്‍ പത്താന്‍ മുഖ്യാതിഥിയായി എത്തിയത്. ആദ്യമായിട്ടാണ് ഇതര മതസ്ഥനായ വ്യക്തിയെ ദസറ ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ മഠാധികാരികള്‍ ക്ഷണിക്കുന്നത്.
പത്തുദിവസം നീണ്ടുനില്‍ക്കുന്ന ലളിതമായ ദസറ ആഘോഷത്തിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നിച്ച്് കോവിഡ് മഹാമാരി മാറാന്‍ പ്രാര്‍ഥിക്കുമെന്നും മഠാധിപതി ചന്ദ്രശേഖർ മഹാസ്വാമി പറഞ്ഞു. വടക്കന്‍ കര്‍ണാടകത്തില്‍ സാമുദായിക ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് പതിറ്റാണ്ടുകളായി മഠം നടത്തി വരുന്നത്.
മതങ്ങളെ ഭിന്നിപ്പിച്ചും ന്യൂനപക്ഷങ്ങളെ ആക്രമിച്ചുമുള്ള വിഭജനത്തിെൻറ രാഷ്ട്രീയം വാഴുമ്പോഴാണ് എല്ലാവരും ഒത്തൊരുമിച്ച് നിൽക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഗുരുശാന്തീശ്വര സസ്താൻ ഹിരെമാത്ത് മഠം വ്യത്യസ്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.