മഹാരാഷ്ട്രയിൽ സംവരണം ആവശ്യപ്പെട്ട് മുസ്ലിം നേതാക്കൾ
text_fieldsമുംബൈ: മറാത്ത സംവരണത്തെ അനുകൂലിക്കുന്ന മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാറിനോട് സംവരണം ആവശ്യപ്പെട്ട് മുസ്ലിം, ധൻഗാർ സമുദായങ്ങളും. നിലവിൽ ഒ.ബി.സി വിഭാഗമായി പരിഗണിക്കുന്ന ഇടയ സമുദായമായ ധൻഗാറുകൾ തങ്ങളെ പട്ടികജാതി-വർഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്.
കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണിതെന്നും കേന്ദ്രത്തോട് സംസ്ഥാന സർക്കാർ ശിപാർശ ചെയ്യണമെന്നും സമുദായാംഗമായ ബി.ജെ.പി എം.പി ഡോ. വികാസ് മഹാത്മെ പറഞ്ഞു. തൊഴിൽ, വിദ്യഭ്യാസ മേഖലയിൽ അഞ്ചു ശതമാനം സംവരണമാണ് മുസ്ലിം നേതാക്കൾ ആവശ്യപ്പെട്ടത്. മറാത്തകൾക്ക് സംവരണം നൽകുന്നതോടെപ്പം മുസ്ലിംകൾക്കും സംവരണം നൽകണമെന്ന് കോൺഗ്രസ് രാജ്യസഭ എം.പി ഹുസൈൻ ദാൽവി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
മുൻ കോൺഗ്രസ് സർക്കാർ തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ മറാത്തകൾക്ക് 16ഉം മുസ്ലിംകൾക്ക് അഞ്ചും ശതമാനം സംവരണം നൽകിയത് 2014ൽ ബോംബെ ഹൈകോടതി റദ്ദാക്കുകയായിരുന്നു. മുസ്ലിംകൾക്ക് വിദ്യാഭ്യാസ രംഗത്തെ സംവരണം കോടതി നിലനിർത്തിയെങ്കിലും ബി.ജെ.പി സർക്കാർ അതും ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.