പതിറ്റാണ്ടിനിടെ ഡൽഹി കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഇഫ്താറുമായി മുസ്‍ലിം ലീഗ്; പങ്കെടുത്തത് വൻ നേതൃനിര
text_fieldsമുസ്‍ലിംലീഗ് എം.പിമാർ ന്യൂഡൽഹിയിൽ ഒരുക്കിയ ഇഫ്താറിൽ പി.കെ കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങൾ, ഇ.ടി മുഹമ്മദ് ബഷീർ, സാദിഖലി ശിഹാബ് തങ്ങൾ, സോണിയാ ഗാന്ധി തുടങ്ങിയവർ
ന്യൂഡൽഹി: ഒരു പതിറ്റാണ്ടായി രാഷ്ട്രീയ ഇഫ്താറുകൾ അന്യം നിന്നുപോയ രാജ്യതലസ്ഥാനത്ത് മുസ്‍ലിം ലീഗ് എം.പിമാർ സംയുക്തമായി നടത്തിയ ഇഫ്താർ ഭരണ പ്രതിപക്ഷ ഭേദമന്യേ മുൻ നിര രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മുസ്‍ലിം ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, ഹാരിസ് ബീരാൻ, അബ്ദുസമദ് സമദാനി, നവാസ് കനി എന്നിവർ സംയുക്തമായി ആതിഥ്യമരുളിയ ഇഫ്താറിൽ മുൻ നിര നേതാക്കളുടെ വൻനിരയാണെത്തിയത്. പാർലമെന്റിനടുത്തുള്ള ഹോട്ടൽ ലെ മെറിഡിയനായിരുന്നു വേദി.
കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഫലസ്തീൻ, ഇറാഖ്, ഈജിപ്ത്,മൊറോക്കോ, തുർക്കി, അറബ് ലീഗ് എന്നിവയുടെ അംബാഡർമാർ, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, എൻ.സി.പി നേതാവ് സുപ്രിയ സുലെ, ഡി.എം.കെ നേതാവ് തിരുച്ചി ശിവ, ടി.ആർ ബാലു, എ.രാജ, കല്യാൺ ബാനർജി, മഹുവ മൊയ്ത്ര, എം.ഡി.എം.കെ നേതാവ് വൈക്കോ, വിടുതലൈ ചിരുതൈകൾ കച്ചി നേതാവ് തോൾ തിരുമാവളവൻ, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, ബി.ജെ.പി നേതാവും മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനുമായ നീരജ് ശേഖർ, തൃണമൂൽ രാജ്യസഭാ ഉപനേതാവ് നദീമുൽഹഖ്, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, മുകുൽ വാസ്നിക്, പ്രമോദ് തിവാരി, ദിഗ്‍വിജയ് സിങ്ങ്, രേണുകാ ചൗധരി, സുധാമൂർത്തി, ജയ ബച്ചൻ, വഖഫ് ജെ.പി.സി അംഗങ്ങളായ മുഹീബുല്ല നദ്‍വി, എം.കെ അബ്ദുല്ല, ഇംറാൻ മസൂദ്, സയ്യിദ് നസീർ ഹുസൈൻ, സംഭൽ എം.പി സിയാഉർറഹ്മാൻ ബർഖ്, കൈരാന എം.പി ഇഖ്റ ഹസൻ, ഇംറാൻ മസൂദ്, നീരജ് ഡാങ്കെ, കേരളത്തിൽ നിന്നുള്ള എം.പിമാരായ പി.ടി ഉഷ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ പ്രേമചന്ദ്രൻ, ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, കെ. രാധാകൃഷ്ണൻ, സുരേഷ് ഉണ്ണിത്താൻ, ആന്റോ ആന്റണി, ശശി തരൂർ, ജോൺ ബ്രിട്ടാസ്, ഷാഫി പറമ്പിൽ, ഡോ. ശിവദാസൻ, ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ശശി തരൂർ, എം.കെ രാഘവൻ, രാജ്യസഭാ എം.പിമാരായ ജോൺ ബ്രിട്ടാസ്, ജെബി മേത്തർ, എ. സന്തോഷ് കുമാർ, പി.പി സുനീർ, മുസ്‍ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഖാദർ മൊയ്തീൻ, സംസ്ഥാന നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പി.കെ ബഷീർ എം.എൽ.എ തുടങ്ങി നേതാക്കളും ജനപ്രതിനിധികളും നയതന്ത്ര പ്രതിനിധികളും മുസ്‍ലിം ലീഗ് സംസ്ഥാന നേതാക്കളുമായി 300ലേറെ പ്രമുഖർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.