മുസ്ലിംലീഗ് അംഗത്വ കാമ്പയിൻ സമാപിച്ചു; വിവിധ സംസ്ഥാന കമ്മിറ്റികൾ 29-നുള്ളിൽ, ആദ്യ കമ്മിറ്റി- 11ന്
text_fieldsന്യൂഡൽഹി : മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അംഗത്വ കാമ്പയിൻ സമാപിച്ചു. ഓൺലൈനിൽ ചേർന്ന മെമ്പർഷിപ് കോർ കമ്മിറ്റി അവലോകന യോഗം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. മീറ്റിംഗ് അംഗത്വ കാമ്പയിൻ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി. ഫെബ്രുവരി 29 നുള്ളിൽ സംസ്ഥാന കമ്മിറ്റികൾ നിലവിൽ വരും.
വിവിധ സംസ്ഥാന കമ്മിറ്റികളുടെ കൺവെൻഷനുകൾക്കും കൗൺസിലിനും തിയ്യതി നിശ്ചയിച്ചു. ആദ്യ കമ്മിറ്റി ഫെബ്രുവരി 11ന് ജാർഖണ്ഡിൽ നിലവിൽ വരും. തുടർന്ന് ഉത്തർ പ്രദേശ് (ഫെബ്രുവരി 18), പഞ്ചാബ് (ഫെബ്രുവരി 20), ഗുജറാത്ത് (ഫെബ്രുവരി 21), കർണാടക (ഫെബ്രുവരി 22), മഹാരാഷ്ട്ര (ഫെബ്രുവരി 23), ഡൽഹി (ഫെബ്രുവരി 24), ബീഹാർ (ഫെബ്രുവരി 25), ആന്ധ്രാ പ്രദേശ് (ഫെബ്രുവരി 27), രാജസ്ഥാൻ (ഫെബ്രുവരി 28), തെലങ്കാന (ഫെബ്രുവരി 29) കമ്മിറ്റി രൂപവൽകരണ കൗൺസിലുകൾ നടക്കും.
ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി കമ്മിറ്റി രൂപീകരണ മാർഗരേഖ വിശദീകരിച്ചു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമർ, അസിസ്റ്റന്റ് സെക്രട്ടറിമാരായ സി.കെ സുബൈർ , എം.പി മുഹമ്മദ് കോയ, യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി, ജനറൽ സെക്രട്ടറി അഡ്വ.ഫൈസൽ ബാബു, ടി.പി അഷ്‌റഫലി, അൻസാരി മതർ, അഡ്വ.ഷിബു മീരാൻ, സി.കെ ശാക്കിർ, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, എം.ടി മുഹമ്മദ് അസ്‌ലം , സിറാജുദ്ധീൻ നദ്‌വി, ഡോ.ശാരീഖ് അൻസാരി, എം.എസ് അലവി തുടങ്ങിയവർ സംബന്ധിച്ചു. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ മെമ്പർഷിപ്, കമ്മിറ്റി രൂപീകരണ നടപടികൾ നേരത്തെ പൂർത്തിയായതിനാൽ ഈ രണ്ട് സംസ്ഥാനങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് ഇപ്പോൾ അംഗത്വ കാമ്പയിൻ നടന്നിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.