മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരോദ്ഘാടനം മേയ് 25ന്; ദേശീയ പ്രതിനിധി സമ്മേളനം ഡൽഹി താൽക്കത്തോറ സ്റ്റേഡിയത്തിൽ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ മുസ്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത് സെന്റർ’ മേയ് 25ന് ഉദ്ഘാടനം ചെയ്യും. സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ലീഗ് നേതാക്കൾ ഓഫിസ് സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി.
ആറ് നിലകളിലായി ദേശീയ കമ്മിറ്റി ഓഫിസ്, പോഷക സംഘടന ഓഫിസുകൾ, ആധുനിക സൗകര്യങ്ങളുള്ള കോൺഫറൻസ് ഹാൾ, ലൈബ്രറി, റീഡിങ്-റിസർച്ച് ഹാൾ, പ്രെയർ ഹാൾ, ഗസ്റ്റ് റൂം, കഫറ്റീരിയ എന്നീ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. ദേശീയ തലത്തിലെ മുസ്‌ലിം ലീഗിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതാവും ഖാഇദേ മില്ലത് സെന്ററെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തനായി എത്തിയ മുസ്‍ലിം ലീഗ് നേതൃത്വം ദേശീയ ആസ്ഥാന മന്ദിരത്തിൽ
ദേശീയ പ്രസിഡന്റ് പ്രഫ. ഖാദർ മൊയ്തീൻ, ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, അബ്ബാസലി ശിഹാബ് തങ്ങൾ, അഡ്വ. ഹാരിസ് ബീരാൻ എം.പി, പി.കെ. ബഷീർ എം.എൽ.എ, പി.എം.എ. സമീർ, അഹമ്മദ് സാജു, പി.കെ. നവാസ്, സി.കെ. നജാഫ്, കെ.കെ. മുഹമ്മദ് ഹലീം എന്നിവരുടെ നേതൃത്വത്തിലാണ് ഓഫിസ് സന്ദർശിച്ചത്.
ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനം മേയ് 25ന് ഡൽഹി താൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.