രാജാജി ഹാളിൽ ചരിത്രം പുനരാവിഷ്ക്കരിച്ച് മുസ്ലിം ലീഗ്
text_fieldsമുസ്ലിം ലീഗ് രൂപവത്കരണത്തിെ ൻറ എഴുപത്തഞ്ചാം വാർഷിക ദിനത്തിൽ പ്രതിജ്ഞ എടുക്കുന്ന നേതാക്കൾ
ചെന്നൈ: സ്വാതന്ത്ര്യാനന്തരം മുസ്ലിം ലീഗിന് സമാരംഭം കുറിച്ച അതേ ഹാളിൽ 75 വർഷത്തിന് ശേഷം അന്നെടുത്ത പ്രതിജ്ഞ പുതുക്കാൻ നേതാക്കളും പ്രവർത്തകരും ഒത്തുചേർന്നപ്പോൾ അത് വൈകാരികാനുഭവമായി. 1948 മാർച്ച് 10ന് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസമായിലിന്റെ നേതൃത്വത്തിൽ മുസ്ലിം ലീഗ് ഇനി രാജ്യത്ത് തുടരണോ, പിരിച്ചുവിടണോ എന്ന് തീരുമാനിക്കാനായിരുന്നു ചെന്നൈ രാജാജി ഹാളിൽ (അന്നത്തെ ബാൻക്വിറ്റ് ഹാൾ) യോഗം ചേർന്നത്.
ൃസുപ്രധാന യോഗത്തിൽ പ്രവർത്തനം തുടരാൻ തീരുമാനിക്കുകയായിരുന്നു. 2023 മാർച്ച് 10ന് 75 വർഷം പിന്നിടുമ്പോൾ അതേ ഹാളിൽ നേതാക്കളും പാർട്ടി പ്രതിനിധികളും ഒത്തുചേർന്ന് മുസ്ലിം ലീഗിനെ പൂർവാധികം ശക്തിയോടെ മുന്നോട്ട് നയിക്കാൻ പ്രതിജ്ഞയെടുത്തു. രാജ്യത്തെ 10 ഭാഷകളിലായി വിവിധ സംസ്ഥാനങ്ങളിലെ നേതാക്കൾ പ്രതിജ്ഞ ചൊല്ലിയപ്പോൾ പ്രവർത്തകർ കൈകളുയർത്തി അഭിവാദ്യം ചെയ്തു. ചടങ്ങിൽ പാണക്കാട് സാദിഖലി തങ്ങൾ, പ്രഫ. കെ.എം. ഖാദർ മൊയ്തീൻ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ സംസാരിച്ചു. ൃ
പാർട്ടിക്ക് നിസ്തുല സംഭാവനകൾ അർപ്പിച്ച വിവിധ സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കളെ ചടങ്ങിൽ ആദരിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഗ്രീൻ ഗാർഡ് പരേഡിനെ തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.