അസം ഇരകൾക്ക് നീതി ലഭ്യമാക്കും –മുസ്ലിം ലീഗ്
text_fieldsന്യൂഡൽഹി: അസമിൽ കുടിയൊഴിപ്പിക്കലിെൻറ പേരില്‍ ഭരണകൂട ഭീകരതക്ക് ഇരയായവരെ ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിലുള്ള മുസ്ലിംലീഗ് സംഘം സന്ദർശിച്ചു. വാർത്തകളിൽ കാണുന്നതിനേക്കാൾ ഭീകരമാണ് അസമിലെ സ്ഥിതിഗതികളെന്ന് സംഘം വ്യക്തമാക്കി. ഇരകള്‍ക്ക് നീതി ലഭിക്കുന്നതിന് മുസ്ലിം ലീഗ് സാധ്യമായതെല്ലാം ചെയ്യും.
ഗർഭിണിയായ റസിയ ഖാത്തൂെൻറ ശരീരത്തിൽ തുളച്ചുകയറിയ വെടിയുണ്ട ഇതുവരെ എടുത്തുമാറ്റാനായിട്ടില്ല. കുടിയൊഴിപ്പിക്കലിെൻറപേരിൽ നടപ്പാക്കുന്നത് നരനായാട്ടും കൂട്ടക്കൊലയുമാണ്. ഇത് രാജ്യത്തിന് അപമാനകരവുമാണെന്ന് ഇ.ടി പറഞ്ഞു. പതിറ്റാണ്ടുകളായി അധിവസിക്കുന്ന ഭൂമിയില്‍നിന്ന് പാവങ്ങളെ തോക്കുകള്‍കൊണ്ട് തുടച്ചുനീക്കുന്ന ഭരണകൂടവും മൃതദേഹത്തില്‍ നൃത്തംചവിട്ടുന്ന മാനസികാവസ്ഥയും ലോകത്തിനു മുന്നില്‍ രാജ്യത്തിെൻറ മുഖം വികൃതമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ, എം.എസ്.എഫ് സോണൽ സെക്രട്ടറി സുഹൈൽ ഹുദവി, എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ദഹാർ ഖാൻ, ലോയേഴ്സ് ഫോറം സംസ്ഥാന കമ്മിറ്റി എക്സിക്യൂട്ടിവ് കമ്മിറ്റി മെംബർ അൻവർ ഹുസൈൻ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.