അഞ്ച് ഏക്കർ വേണ്ട; ബാബരി ഭൂമി കേസിൽ പുനഃപരിേശാധന ഹരജിക്ക് മുസ്ലിം വ്യക്തിനിയമ ബോർഡ് തീരുമാനം
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദിെൻറ 2.77 ഏക്കർ ഭൂമി രാമക്ഷേത്രത്തിന് വിധിച്ചതിനു പകരമായ സു പ്രീംകോടതിയുടെ അഞ്ച് ഏക്കർ ഭൂമി വാഗ്ദാനം അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർ ഡ് തള്ളി. ഭൂമിയല്ല, വസ്തുതകൾക്കും യുക്തിക്കും നിരക്കാത്ത ബാബരി ഭൂമി കേസിലെ അഞ്ചംഗ ബെ ഞ്ച് വിധി പുനഃപരിശോധിക്കുകയാണ് വേണ്ടതെന്നും വ്യക്തിനിയമ ബോർഡ് വ്യക്തമാക്കി. സ ുപ്രീംകോടതി വിധിക്കെതിരെ പുനഃപരിേശാധന ഹരജികൾ സമർപ്പിക്കുന്നതിന് നിയമജ്ഞ രെയും ലഖ്നോവിൽ ചേർന്ന ബോർഡിെൻറ നിർണായക യോഗം ചുമതലപ്പെടുത്തി.
ബാബരി ഭൂമി കേസിലെ തുടർനടപടി ചർച്ചെചയ്യാൻ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് നടത്താ ൻ നിശ്ചയിച്ച യോഗം മുടക്കാനുള്ള ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാറിെൻറ നീക്കം മറികടന്നാണ് യോഗവുമായി മുന്നോട്ടുപോയി ബോർഡ് ഇത്തരമൊരു തീരുമാനമെടുത്തത്. യോഗം തീരുമാനിച്ച ലഖ്നോവിലെ നദ്വത്തുൽ ഉലമ കാമ്പസിൽ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് മുംതാസ് കോളജിലാണ് യോഗം നടന്നത്. ബാബരി ഭൂമി കേസിൽ സുന്നി വഖഫ് ബോർഡ് കക്ഷിയായിരുന്നതിനാൽ ബി.ജെ.പി നിയന്ത്രണത്തിലുള്ള ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് ചെയർമാൻ സഫർ ഫാറൂഖിയെ യോഗത്തിലേക്ക് ക്ഷണിച്ചിരുെന്നങ്കിലും പെങ്കടുത്തില്ല. പുനഃപരിേശാധന ഹരജിക്ക് പോകേണ്ട എന്ന നിലപാട് സഫർ നേരേത്ത വ്യക്തിമാക്കിയിരുന്നു.
അതേ നിലപാടെടുത്ത ബോർഡ് അംഗം ശിയാ നേതാവ് കൽബെ സാദിഖും വന്നില്ല. യോഗത്തിൽ പെങ്കടുത്ത ഭൂരിഭാഗം നേതാക്കളും അഞ്ച് ഏക്കർ വാങ്ങരുതെന്നും പുനഃപരിേശാധന ഹരജിക്ക് പോകണമെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ അധ്യക്ഷൻ സആദത്തുല്ല ഹുസൈനി, വ്യക്തിനിയമ ബോർഡ് അംഗം എസ്.ക്യു.ആർ. ഇല്യാസ്, മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി, അസദുദ്ദീൻ ഉവൈസി എം.പി, സമസ്ത കേരള ജംഇയ്യതുൽ ഉലമ നേതാവ് കെ.കെ. ആലിക്കുട്ടി മുസ്ലിയാർ തുടങ്ങിയവർ ഇതേ നിലപാട് സ്വീകരിച്ചു.
എന്നാൽ, ബോർഡ് അംഗം കമാൽ ഫാറൂഖി പുനഃപരിശോധന വേണ്ട എന്നു പറഞ്ഞു. വിധി വരുന്നതിനുമുമ്പ് ആർ.എസ്.എസുമായും കേന്ദ്ര സർക്കാറുമായും ചർച്ച നടത്തിയ ജംഇയ്യതുൽ ഉലമായേ ഹിന്ദ് നേതാവ് അർശദ് മദനി തങ്ങൾ നിലപാട് എടുത്തിട്ടില്ലെന്നും യോഗത്തിൽ പറഞ്ഞു.
ഇതേതുടർന്ന് നിർണായക തീരുമാനത്തിനായി മുൻ സുപ്രീംകോടതി ജഡ്ജിയും മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗവുമായ ഷാ മുഹമ്മദ് ഖാദിരിയുടെ അധ്യക്ഷതയിൽ നാലംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി.
സുപ്രീംകോടതിയിൽ സുന്നി വഖഫ് ബോർഡ് അഭിഭാഷകനായിരുന്ന അഡ്വ. സഫരിയാബ് ജീലാനി, ജമാഅത്തെ ഇസ്ലാമി ഹിന്ദ് മുൻ അഖിലേന്ത്യ അധ്യക്ഷൻ മൗലാന ജലാലുദ്ദീൻ ഉമരി, വ്യക്തി നിയമ ബോർഡ് അംഗം അശ്റഫ് കച്ചോച്ചി എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. പള്ളിയുടെ ഭൂമിക്കു പകരമായി അഞ്ച് ഏക്കർ സ്വീകരിക്കാതെ പുനഃപരിേശാധന ഹരജിയുമായി മുന്നോട്ടുപോകാൻ സമിതി തീരുമാനിക്കുകയും വൈകീട്ട് 3.30ന് വാർത്തസമ്മേളനം നടത്തി അറിയിക്കുകയും ചെയ്തു.
എന്നാൽ, ബോർഡിെൻറ വാർത്തസമ്മേളനവും അർശദ് മദനിയുടെ നിലപാടും വാർത്തയായതോടെ ജംഇയ്യതുൽ ഉലമായേ ഹിന്ദ് തങ്ങൾ സ്വന്തംനിലക്ക് പുനഃപരിശോധന ഹരജി സമർപ്പിക്കുമെന്ന് ന്യൂഡൽഹിയിൽ വാർത്തക്കുറിപ്പിറക്കി. പുനഃപരിശോധന ഹരജികൊണ്ട് ഫലമില്ലെന്നാണ് കരുതുന്നതെന്നും ഏതായാലും ഹരജി നൽകുമെന്നും അർശദ് മദനി വാർത്തക്കുറിപ്പിൽ പറഞ്ഞു.
പുനഃപരിശോധന ഹരജി മൂന്നു കക്ഷികൾ വഴി
ന്യൂഡൽഹി: ബാബരി ഭൂമി കേസിൽ സുന്നി വഖഫ് ബോർഡ് അടക്കം മുസ്ലിം പക്ഷത്തെ എട്ടു കക്ഷികളെ സാമ്പത്തികമായും നിയമപരമായും കേസ് നടത്താൻ സഹായിച്ച മഹ്ഫൂസുർറഹ്മാൻ, മുഹമ്മദ് ഉമർ, മിസ്ബാഹുദ്ദീൻ എന്നിവരുടെ സഹായത്തോടെയാണ് പുനഃപരിശോധനാ ഹരജികൾ സമർപ്പിക്കുകയെന്ന് അഖിേലന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേസിലെ കക്ഷികളായ സുന്നി വഖഫ് ബോർഡ്, ഇഖ്ബാൽ അൻസാരി, ഹാജ മഹ്ബൂബ് എന്നിവർ പുനഃപരിശോധന ഹരജിക്കു പോകില്ലെന്ന് വ്യക്തമാക്കിയതുകൊണ്ടാണ് മറ്റു മൂന്നു കക്ഷികൾ വഴി ഹരജി നൽകുന്നതെന്നും നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.