സംസ്ഥാന മന്ത്രിസഭകളിൽ മുസ്ലിം പ്രാതിനിധ്യം കുത്തനെ താഴോട്ട്
text_fieldsന്യൂഡൽഹി: കേരളമടക്കം മുസ്ലിം ജനസംഖ്യ നിർണായകമായ സംസ്ഥാനങ്ങളിൽ മുസ്ലിംകളുെട മന്ത്രിസഭ പ്രാതിനിധ്യം ഏറ്റവും താഴ്ന്നനിലയിൽ.
ബിഹാറിലെ എൻ.ഡി.എ മുന്നണിയിൽ മുസ്ലിം പ്രാതിനിധ്യംതന്നെയില്ലാതായ പശ്ചാത്തലത്തിലാണ് 'ഇന്ത്യൻ എക്സ്പ്രസ്' ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്ക് പുറത്തുവിട്ടത്. ബി.ജെ.പി മുന്നണിയുടെ മന്ത്രിസഭകളിൽ മാത്രമല്ല, മറ്റു പാർട്ടികളുടെയും മുന്നണികളുടെയും മന്ത്രിസഭകളും മുസ്ലിംകൾക്ക് മതിയായ പ്രാതിനിധ്യം നൽകുന്നില്ലെന്ന് കണക്കുകൾ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.
2011െല സെൻസസ് പ്രകാരം 14.2 ശതമാനം മുസ്ലിംകളുള്ള രാജ്യത്ത് അവരുെട മന്ത്രിസഭാ പ്രാതിനിധ്യം കേവലം 3.93 ശതമാനമാണ്. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയുടെ 80 ശതമാനവും ജീവിക്കുന്ന കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളിൽ ആകെയുള്ള 281 മന്ത്രിമാരിൽ 16പേർ മാത്രമാണ് മുസ്ലിംകളെന്ന് പത്രം ചൂണ്ടിക്കാട്ടി. ഇൗ 10 സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പ്രാതിനിധ്യംപോലും മുസ്ലിംകൾക്ക് മന്ത്രിസഭകളിലില്ല. 2014ൽ ഇൗ സംസ്ഥാനങ്ങളിൽ 34 മന്ത്രിമാരുണ്ടായിരുന്ന സ്ഥാനത്താണിത്.
ഇൗ സംസ്ഥാനങ്ങളിൽ ഏഴ് മുസ്ലിം മന്ത്രിമാരുള്ള പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ മുസ്ലിം പ്രാതിനിധ്യം. 27.01 ശതമാനമാണ് ബംഗാളിലെ മുസ്ലിം ജനസംഖ്യ. അതു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മന്ത്രിമാരുള്ളത് 11.54 ശതമാനം മുസ്ലിംകളുള്ള മഹാരാഷ്ട്രയിലാണ്. എന്നാൽ, മഹാരാഷ്ട്രയുടെ ഇരട്ടി മുസ്ലിം ജനസംഖ്യയുള്ള (26.56 ശതമാനം) കേരളത്തിൽ രണ്ടു മന്ത്രിമാർ മാത്രമാണുള്ളതെന്ന് കണക്ക് വ്യക്തമാക്കുന്നു.
ഇൗ 10 സംസ്ഥാനങ്ങളിൽ അസം, കർണാടക, ബിഹാർ, ഗുജറാത്ത് എന്നീ ബി.ജെ.പി ഭരിക്കുന്ന നാലു സംസ്ഥാനങ്ങളിൽ മന്ത്രിസഭയിൽ പേരിനുപോലും മുസ്ലിം പ്രതിനിധിയില്ല. ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിൽ ഒറ്റയാനായി മുഹ്സിൻ റാസയുണ്ട്. ഇൗ നാലിലും 2014ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ഗുജറാത്തിൽ മാത്രമായിരുന്നു മുസ്ലിം മന്ത്രിമാരില്ലാതിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.