ധവാനെ മാറ്റിയ നടപടി തിരുത്തിയെന്ന് ജംഇയ്യത്; അർശദ് മദനി രാജീവ് ധവാനെ കാണും
text_fieldsന്യൂഡൽഹി: ബാബരി ഭൂമി കേസിൽനിന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ രാജീവ് ധവാെൻറ വക്കാലത്ത് ഒഴിവാക്കിയ തീരുമാനം പിൻവലിച്ചതായി ജംഇയ്യതുൽ ഉലമായേ ഹിന്ദ് ലീഗൽ സെക്രട്ടറി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. തെറ്റിദ്ധാരണയെ തുടർന്നാണ് ബാബരി ഭൂമി കേസിൽനിന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ രാജീവ് ധവാെൻറ വക്കാലത്ത് ഒഴിവാക്കിയ തീരുമാനമെടുത്തത്. ആ തീരുമാനം പിൻവലിച്ചതിനാൽ അദ്ദേഹംതന്നെ അഭിഭാഷകനായി തുടരും. ജംഇയ്യത് പ്രസിഡൻറ് അർശദ് മദനി രാജീവ് ധവാനെ നേരിൽ കണ്ട് തെറ്റിദ്ധാരണ മാറ്റി പ്രശ്നങ്ങൾ തീർക്കുമെന്ന് ലീഗൽ അഡ്വൈസർ ശാഹിദ് നദീമും വ്യക്തമാക്കി.
ബാബരി ഭൂമി കേസിൽ രാജീവ് ധവാനെ നീക്കിയ നടപടി വൻ വിവാദമാകുകയും അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ധവാന് പിറകിൽ ഉറച്ചുനിൽക്കുകയും ചെയ്തതോടെ ജംഇയ്യതിനുവേണ്ടി ലീഗൽ സെൽ സെക്രട്ടറി ഗുൽസാർ അഹ്മദ് അഅ്സമി ചൊവ്വാഴ്ച രാത്രി വൈകി മുംബൈയിൽ ഇറക്കിയ വാർത്തക്കുറിപ്പിലാണ് മാറ്റിയ തീരുമാനം തിരുത്തിയ വിവരം ജംഇയ്യത് അറിയിച്ചത്. അഡ്വ. െഎജാസ് മഖ്ബൂൽ അഡ്വക്കറ്റ് ഒാൺ റെക്കോഡ്സും രാജീവ് ധവാൻ അഭിഭാഷകനുമായി തുടരുമെന്ന് ഗുൽസാർ കുറിപ്പിൽ വ്യക്തമാക്കി.
വിഷയത്തിൽ തെറ്റിദ്ധാരണയുണ്ടായെന്നും ധവാനോട് ക്ഷമാപണം നടത്തുമെന്ന് ജംഇയ്യതിെൻറ ലീഗൽ അഡ്വൈസർ ശാഹിദ് നദീമും പ്രതികരിച്ചു. ബാബരി ഭൂമി കേസിൽ ചെയ്ത സേവനങ്ങൾക്ക് ധവാനോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധവാനെ ആരോഗ്യപരമായ കാരണങ്ങളാൽ ഒഴിവാക്കിയെന്ന വാദം ശരിയല്ലെന്ന് അഡ്വ. െഎജാസ് മഖ്ബുൽ പറഞ്ഞു. തിങ്കളാഴ്ച ഹരജി സമർപ്പിക്കണമെന്നാണ് തെൻറ കക്ഷി (ജംഇയ്യത്) ആവശ്യപ്പെട്ടത്. എന്നാൽ, ധവാൻ ലഭ്യമായിരുന്നില്ലെന്നും അതുകൊണ്ടാണ് അദ്ദേഹത്തിെൻറ പേരില്ലാതെ ഹരജി സമർപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ധവാൻ ദന്തഡോക്ടറെ കാണിക്കാൻ പോയതായിരുന്നുവെന്നും സുഖമില്ലാത്തതിനാൽ കിട്ടിയില്ലെന്നും അർശദ് മദനി തിങ്കളാഴ്ച വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. അതിന് പിറകെയാണ് ചൊവ്വാഴ്ച രാവിലെ വക്കാലത്ത് ഒഴിവാക്കിയതായി അഡ്വക്കറ്റ് ഒാൺ റെക്കോഡ്സ് െഎജാസ് മഖ്ബൂൽ ധവാനെ അറിയിച്ചത്. തുടർന്ന് തനിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും മുസ്ലിംകക്ഷികൾ ഒരുമിച്ച് ഹരജി നൽകാനുള്ള തീരുമാനം മാറ്റി ജംഇയ്യത് ഒറ്റക്ക് ഹരജി സമർപ്പിക്കുകയായിരുന്നുവെന്നുമുള്ള വിശദീകരണവുമായി ധവാൻ രംഗത്തുവന്നു.
മറ്റു മുസ്ലിം കക്ഷികൾ ധവാൻ തന്നെ അഭിഭാഷകനായി തുടരണമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് ആവശ്യപ്പെട്ടേപ്പാൾ മുസ്ലിം കക്ഷികൾ ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ് താൻ 40 പകലും രാവും ഇൗ കേസിനായി സമർപ്പിച്ചതെന്നും തന്നെ കുറിച്ച് അവർക്കിടയിൽ അഭിപ്രായഭിന്നതയുണ്ടെങ്കിൽ പുനഃപരിശോധനാ ഹരജിക്കായി താനുണ്ടാകില്ലെന്നും ധവാനും പ്രതികരിച്ചു. അതിനുശേഷമാണ് തീരുമാനം തിരുത്തിയ ജംഇയ്യതിെൻറ വാർത്തക്കുറിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.