ചോദ്യം ചെയ്യപ്പെടുന്ന വിധി –മുസ്ലിം വ്യക്തിനിയമ ബോർഡ്
text_fieldsന്യൂഡൽഹി: ചരിത്രത്തിൽ ചോദ്യം ചെയ്യെപ്പടുന്ന വിധിയാണ് ബാബരി തർക്കഭൂമി കേസിലുണ്ട ായതെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്. വിധി തങ്ങളെ സംതൃപ്തരാക്കുന്നില്ലെ ങ്കിലും മാനിക്കുന്നു. വിധി ആരുടേയും വിജയമോ പരാജയമോ അല്ല. എല്ലാവരും സംയമനത്തോടെ പ്രതികരിക്കണം. പുനഃപരിശോധന ഹരജി നൽകുന്ന കാര്യം വഖഫ് ബോർഡുമായി ആലോചിച്ച് തീരു മാനിക്കുമെന്നും ബോർഡ് അഭിഭാഷകർക്കൊപ്പം ശനിയാഴ്ച ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗങ്ങൾ വ്യക്തമാക്കി.
തങ്ങളുടെ 67 ഏക്കര്‍ സ്ഥലം കൈയേറിയാണ് പകരം അഞ്ച് ഏക്കര്‍ ഇപ്പോള്‍ തരുന്നതെന്നും ഇത് എന്തു നീതിയാണെന്നും ബോർഡ് അംഗം കമാൽ ഫാറൂഖി ചോദിച്ചു. 100 ഏക്കർ നൽകിയാലും അത് പള്ളിക്ക് പകരമാവില്ലെന്നും അദ്ദേഹം കൂട്ടിേച്ചർത്തു. ഹിന്ദു, മുസ്ലിം വിഭാഗത്തില്‍പെട്ടവര്‍ സമാധാന സംരക്ഷണത്തിനായി പരസ്പരം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ബോര്‍ഡ് അംഗം ഫസലുൽ റഹീം അഭ്യര്‍ഥിച്ചു. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ സആദത്തുല്ല ഹുസൈനി, സെക്രട്ടറി മലിക് മുഅ്തസിം ഖാൻ, വ്യക്തിനിയമ ബോർഡ് അംഗങ്ങളായ എസ്.ക്യൂ.ആർ. ഇല്യാസ്, അഡ്വ. സഫരിയാബ് ജീലാനി, അഡ്വ. ശകീൽ അഹ്മദ് എന്നിവർ സംബന്ധിച്ചു.
തൃപ്തിയില്ലാത്ത വിധി; മാനിക്കുന്നു –ജമാഅത്തെ ഇസ്ലാമി
ന്യൂഡൽഹി: വിധിയിൽ സംതൃപ്തിയില്ലെന്നും കോടതി വിധി മാനിക്കുന്നുവെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ അമീർ സആദത്തുല്ല ഹുസൈനി. അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിെൻറ തീരുമാനത്തിനൊപ്പം ജമാഅത്തെ ഇസ്ലാമിയും നിൽക്കും. പുനഃപരിശോധന ഹരജി നൽകുന്നതടക്കമുള്ള നിയമസാധ്യത സംബന്ധിച്ച് സംഘടനയുടെ നിയമകാര്യ സമിതി ചർച്ചചെയ്യും. കോടതി വിധി എന്തുതന്നെ ആയാലും മാനിക്കുമെന്ന് മുസ്ലിം സംഘടനകൾ തുടക്കം മുതൽ പ്രഖ്യാപിച്ചതാണ്. ഭൂമി സ്വീകരിക്കുന്നത് സംബന്ധിച്ച് മുസ്ലിം വ്യക്തി നിയമ ബോർഡ് തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
നിയമസംവിധാനത്തെ ബഹുമാനിക്കുന്നതുകൊണ്ട് വിധി സ്വീകരിക്കുമെന്നും എന്നാൽ, വിധിയെ നീതിയെന്ന് വിളിക്കാനാവില്ലെന്നും സ്റ്റുഡൻറ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ്.ഐ.ഒ) വ്യക്തമാക്കി. സത്യത്തെ അടിസ്ഥാനമാക്കി നീതി ലഭ്യമാക്കുന്നതിൽ കോടതി പരാജയപ്പെട്ടിരിക്കുന്നു. വിധി രാഷ്ട്രീയ പുരസ്കാരമായാണ് തങ്ങൾ കാണുന്നതെന്നും എസ്.ഐ.ഒ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.