ചോദ്യാവലി ബഹിഷ്കരണം സ്വേച്ഛാധിപത്യപരമെന്ന് വെങ്കയ്യ നായിഡു
text_fieldsന്യുഡൽഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര നിയമ കമ്മീഷന്‍ പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്കരിക്കുമെന്ന മുസ്ലിം വ്യക്തി നിയമ ബോർഡിെൻറ തീരുമനം സ്വേച്ഛാധിപത്യപരമാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. മുത്തലാഖ് നിർത്തലാക്കണമെന്നു തന്നെയാണ് രാജ്യത്തെ ഭൂരിപക്ഷം പൗരൻമാരുടെയും ആവശ്യം. അതിനുവേണ്ടിയുള്ള ശ്രമങ്ങൾക്കാണ് മുസ്ലിം വ്യക്തിനിയമ ബോർഡ് തടയിടുന്നതെന്ന് നായിഡു പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നുവെന്നാണ് മുസ്ലിം വ്യക്തി നിയമബോർഡ് പ്രസ്താവിച്ചത്. എന്നാൽ മുസ്ലിംകൾ വ്യക്തി നിയമങ്ങൾ പിന്തുടർന്ന് ജീവിക്കുമെന്നും നിയമകമ്മീഷെൻറ ചോദ്യാവലി ബഹിഷ്കരിക്കുമെന്നുള്ള നടപടിയാണ് ഏകാധിപത്യപരമായിരിക്കുന്നത്. ഒാൺലൈനിലൂടെ പുറത്തിറക്കിയ പൊതുചോദ്യാവലി മാറ്റിനിർത്തികൊണ്ട് മുസ്ലിം വ്യക്തി നിയമബോർഡ് ജനാധിപത്യത്തെ തടസപ്പെടുത്തുകയാണെന്നും വെങ്കയ്യ നായിഡു ആരോപിച്ചു.
ചിലർ മുത്തലാഖിനെയും ഏക സിവിൽ കോഡിനെയും തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. അത് ഗുണകരമാവില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ നിരവധി സംസ്കാരങ്ങളുണ്ട് അവ ബഹുമാനിക്കേണ്ടതാണെന്നുംഏക സിവിൽകോഡ് രാജ്യത്തിന് ഗുണകരമാകില്ലെന്നുമാണ് മുസ്ലിം നിയമ ബോർഡിെൻറ നിലപാട്. അതിനാൽ നിയമ കമ്മീഷൻ പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്കരിക്കുമെന്നും ബോർഡ് ജനറൽ സെക്രട്ടറി വലി റഹ്മാനി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.