ഏകീകൃത വിവാഹമോചന നിയമ ഹരജിക്കെതിരെ മുസ്ലിം വ്യക്തി നിയമ ബോർഡ്
text_fieldsന്യൂഡൽഹി: രാജ്യത്ത് ഏകീകൃത വിവാഹമോചന നിയമം കൊണ്ടുവരണമെന്ന ഹരജിക്കെതിരെ ആൾ ഇന്ത്യ മുസ്ലിം പേഴ്സൽ ലോ ബോർഡ് സുപ്രീം കോടതിയിൽ. ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തി നിയമങ്ങൾക്ക് വിരുദ്ധമാണ് ഏകീകൃത വിവാഹമോചന നിയമമെന്ന് ബോർഡ് ഹരജിയിൽ ബോധിപ്പിച്ചു.
ഹിന്ദു വിഭാഗങ്ങളിൽതന്നെ വിവാഹ, വിവാഹ മോചന നിയമങ്ങൾ വ്യത്യസ്തമാണെന്ന് ബോർഡ് ചൂണ്ടിക്കാട്ടി. അവരവരുടെ വിശ്വാസാചരങ്ങൾ പ്രകാരമാണ് ഹിന്ദു സമൂഹത്തിൽതന്നെ ഇത്തരം നിയമങ്ങൾ പ്രാവർത്തികമാക്കുന്നതെന്നും ഹരജിയിൽ വ്യക്തമാക്കി.
എല്ലാ പൗരന്മാർക്കും ഒരേ രീതിയിൽ വിവാഹമോചന നിയമമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായയാണ് സുപ്രീം കോടതിയിൽ ഹരജി നൽകിയത്.
ഹരജിയിൽ കഴിഞ്ഞ ഡിസംബർ 16ന് സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു. മത, ജാതി, ലിംഗ വിവേചനമില്ലാതെ എല്ലാവർക്കും ഒരുപോലെയുള്ള വിവാഹമോചന നിയമം വേണമെന്നാണ് ഹരജിക്കാരെൻറ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.